bahrainvartha-official-logo
Search
Close this search box.

ദക്ഷിണ ഗവർണറുടെ അധ്യക്ഷതയിൽ സുരക്ഷാ സമിതി യോഗം ചേർന്നു

New Project - 2021-09-08T001603.296

മനാമ: ദക്ഷിണ ഗവർണർ ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ 2021 -ലെ സുരക്ഷാ സമിതിയുടെ പത്താമത് യോഗത്തിന് നേതൃത്വം നൽകി. വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ ഡെപ്യൂട്ടി സതേൺ ഗവർണർ ബ്രിഗേഡിയർ ഈസ തമർ അൽ ദോസാരിയും ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തു.

അശൂറ സീസണിലെ സുരക്ഷാ ഏജൻസികളുടെ പരിശ്രമങ്ങളെയും സമുദായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നിർദ്ദേശങ്ങളേയും ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ പ്രശംസിച്ചു.

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ ട്രാഫിക്കിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ മുൻകരുതലും അദ്ദേഹം വിലയിരുത്തി.

ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കമ്മ്യൂണിറ്റി പോലീസിന്റെയും റോഡ് ഉപയോക്താക്കൾക്ക് ട്രാഫിക് സുരക്ഷ ഉറപ്പാക്കാൻ വിവിധ സുരക്ഷാ ഏജൻസികളുമായുള്ള സാമൂഹിക പങ്കാളിത്തത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!