മനാമ: ദേവ്ജി- ബി കെ എസ് -ബാലകലോത്സവം 2019 ന്‍റെ ഭാഗമായി ബഹ്റൈനിലെ നൃത്ത അധ്യാപകരുടെ വിപുലമായ ഒരു കൂടിയാലോചന യോഗം ഈ വരുന്ന ഏപ്രില്‍ 2ന്, ചൊവ്വാഴ്ച രാത്രി 7.30 ന് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി എം പി രഘു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇതൊരു അറിയിപ്പായി പരിഗണിച്ചു ബഹ്റൈനിലെ മുഴുവന്‍ നൃത്ത അധ്യാപരും കൃത്യസമയത്ത് തന്നെ സമാജത്തില്‍ എത്തിച്ചേരണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് മുരളീധര്‍ തമ്പാന്‍ (39711090) വിനൂപ് (3925 2456) മധു നായര്‍ 36940694 എന്നിവരെ വിളിക്കാവുന്നതാണ്.