മനാമ: ബഹ്റൈൻ ലുലു ഹൈപ്പർ മാർക്കറ്റ്സ് 14ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് സെപ്റ്റംബർ 16 മുതൽ തുടക്കമാകും. സെപ്റ്റംബർ 22 വരെ എല്ലാദിവസവും പ്രത്യേക ഡീലുകളും പ്രമോഷനുകളുമാണ് വാർഷികത്തോടനുബന്ധിച്ചു ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, ഹോട് ഫുഡ്, ബ്യൂട്ടി-ഹെയർകെയർ, വീടുകളിലേക്കുള്ള ശുചിത്വ ഉൽപന്നങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ, ആഡംബര സ്മാർട്ട്ഫോൺ, വൈഡ് സ്ക്രീൻ ടെലിവിഷൻ, ചോക്ലറ്റ്, ചീസ്, മാംസം, കളിപ്പാട്ടങ്ങൾ, ഫിറ്റ്നസ് ഉപകരണങ്ങൾ തുടങ്ങിയ ഒട്ടേറെ ഉൽപന്നങ്ങളാണ് വിവിധ ഓഫറുകളോടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സുഗന്ധദ്രവ്യങ്ങൾക്ക് 55 ശതമാനവും ഫാഷൻ വസ്ത്രങ്ങൾ, ആക്സസറീസ്, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ, സൈക്കിൾ തുടങ്ങിയവക്ക് 50 ശതമാനവും കിഴിവ് ലഭിക്കുന്നതാണ്. മാസ്റ്റർകാർഡ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനിൽ ഷോപ്പിങ് നടത്തുമ്പോൾ 20 ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കും. ദാന മാൾ, ഗലേറിയ മാൾ, ജുഫൈർ മാൾ, ആലി റംലി മാൾ, റിഫ, സാർ ആട്രിയം മാൾ, ഹിദ്ദ്, മുഹറഖ് എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഓഫർ ലഭ്യമാണ്.
