bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കപ്പ് ടൂർണമെന്റിൽ ജേതാക്കളായ വൈ.ഐ.എഫ്.സി ടീമിന് യൂത്ത് ഇന്ത്യ സ്വീകരണം നൽകി

image_72192707

മനാമ: കെ.എഫ്.എ ബഹ്റൈൻ സംഘടിപ്പിച്ച 14 ടീമുകൾ മാറ്റുരച്ച ബഹ്‌റൈൻ കപ്പ് ടൂർണമെന്റിൽ ജേതാക്കളായ വൈ.ഐ.എഫ്.സി ടീമിന് യൂത്ത് ഇന്ത്യ സ്വീകരണം നൽകി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത സലീലിനെയും, മികച്ച ഗോൾ കീപ്പറായ മുജീബിനെയും ,ക്യാപ്റ്റൻ സവാദിനെയും പ്രസിഡന്റ് ഇജാസിനെയും മറ്റു കളിക്കാരെയും അനുമോദിച്ചു. അനുമോദന യോഗത്തിൽ ഇന്ത്യ പ്രസിഡന്റ് വി കെ അനീസ്, സെക്രട്ടറി മുർഷാദ്, യൂത്ത് ഇന്ത്യ എസ്ക്യൂട്ടീവ് അംഗമായ സിറാജ്‌ കിഴുപ്പിള്ളിക്കര എന്നിവർ സംസാരിച്ചു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലിം നന്ദി ആശംസിച്ചു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!