മനാമ: ബഹ്റൈനിൽ 90 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. സെപ്തംബർ 23ന് 24 മണിക്കൂറിനിടെ 17491 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 44 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 41 പേർക്ക് സമ്പർക്കങ്ങളിലൂടെയും 5 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 754 ആയി. ചികിത്സയിലുള്ളവരിൽ 4 പേരുടെ ആരോഗ്യനില ഗുരുതരമാണ്. 0.51% മാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം 84 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 272,471 ആയി ഉയർന്നു. ഇന്നലെ മരണപ്പെട്ട ഒരാളക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1389 ആയി. ആകെ 63,33,485 പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 11,62,821 പേർ ഇതുവരെ ഓരോ ഡോസും 11,08,896 പേർ രണ്ട് ഡോസും 274,117 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.