bahrainvartha-official-logo
Search
Close this search box.

ഐവൈസിസി ബഹ്റൈൻ ഷുഹൈബ് സ്മാരക പ്രവാസി മിത്ര പുരസ്കാരം ബഷീർ അമ്പലായിക്ക്

received_198627885671353

മനാമ: ഗൾഫ് മേഖലയിലെ മികച്ച സാമൂഹിക പ്രവർത്തകന് ഐവൈസിസി ബഹ്‌റൈൻ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡിന് ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി അർഹനായി. സിപിഐ(എം) കൊലചെയ്ത മട്ടന്നൂരിലെ യൂത്ത്കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരമാണ് പ്രവാസി മിത്ര അവാർഡ്.മുൻ വർഷങ്ങളിൽ യഥാക്രമം അഷ്‌റഫ് താമരശ്ശേരിയും,ഷിഹാബ് കൊട്ടുകാടുമാണ് പുരസ്‌കാരത്തിന് അർഹരായത്.

1985ൽ ബഹ്‌റൈനിലെത്തിയ ബഷീർ അമ്പലായ് സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവമായി നിൽക്കുന്ന വ്യക്തിത്വമാണ്.36 വർഷത്തോളമായി അദ്ദേഹം പവിഴദ്വീപിൽ പ്രയാസമനുഭവിക്കുന്നവർക്കൊപ്പം താങ്ങായി നിൽക്കുന്നു.ഒരു കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ബഷീർ ഐഒസി ബഹ്റിൻ ചാപ്റ്റർ ജനറൽ സെക്രെട്ടറിയാണ്.പ്രവാസികളുടെ വിവിധ കൂട്ടായ്മകളും, സാമൂഹിക സാംസ്കാരിക സംഘടനകളും ആരംഭിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകുകയും,നേതൃസ്ഥാനം അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. വെളിയങ്കോട് സ്വദേശിയായ ബഷീറിന്റെ സാമൂഹിക പ്രവർത്തനത്തിന്റെ തുടക്കവും വെളിയങ്കോട് കേന്ദ്രീകരിച്ചുള്ള പ്രവാസ സംഘടനയിലൂടെയാണ്.
കുടുംബമായി ബഹറിനിൽ താമസിക്കുന്ന ബഷീറിന്റെ ഭാര്യ .നസീറ മക്കൾ. നാദിർ, നിബിൽ

ബഹ്‌റൈനിലെ പ്രവാസികളുടെ ഇടയിൽ മൂന്നര പതിറ്റാണ്ട് ബഷീർ അമ്പലായ് ചെയ്തിട്ടുള്ള പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് പരിഗണിച്ചത് എന്ന് ഭാരവാഹികളായ അനസ് റഹീം,എബിയോൺ അഗസ്റ്റിൻ, നിതീഷ് ചന്ദ്രൻ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് നാലര മണിക്ക് ഐമാക് മീഡിയ സിറ്റിയിൽ വെച്ച് നടക്കുന്ന “യൂത്ത്ഫെസ്റ്റ്2021″ന്റെ വേദിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!