മനാമ: എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാര പ്രവാസി മലയാളികള്‍ക്ക് വേണ്ടി പുറത്തിറക്കുന്ന ഗള്‍ഫ് സത്യധാരയുടെ പ്രചരണ കാന്പയിന് ബഹ്റൈനില്‍ തുടക്കമായി.
“നേർവായനയിലൂടെ വെളിച്ചത്തിലേക്ക് “
എന്ന സന്ദേശവുമായിഏപ്രിൽ 1 മുതൽ 30 വരെ നടക്കുന്ന പ്രചരണകാന്പയിന്‍റെ ഭാഗമായി വിവിധ പരിപാടികള്‍ ബഹ്റൈനിലുടനീളം നടക്കും.
ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബഹ്റൈനിലെ വിവിധ ഏരിയാ കമ്മറ്റികള്‍ കേന്ദ്രീകരിച്ച് എസ് കെ എസ് എസ് എഫ് ബഹ്റൈൻ കമ്മറ്റി ആവിഷ്കരിച്ചിട്ടുണ്ട്.
ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രചരണ കാന്പയിന്‍റെ ഉദ്ഘാടനം മനാമയില്‍ നടന്ന ചടങ്ങില്‍ പ്രചരണ പോസ്റ്റര്‍ പുറത്തിറക്കി ഡോ: സാലിം ഫൈസി കൊളത്തൂർ നിര്‍വ്വഹിച്ചു.
മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമസ്ത – എസ് കെ എസ് എസ് എഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3953 3273.