bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ ​കെ.എം.സി.സി പാലക്കാട് ജില്ലാ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

WhatsApp Image 2021-10-05 at 5.32.18 PM

മനാമ: കെ.എം.സി.സി 2021-2023 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. ‘ചേര്‍ത്തു പിടിക്കാന്‍ ചേര്‍ന്നു നില്‍ക്കുക’ എന്ന പ്രമേയത്തിലാണ് ക്യാമ്പയിൻ. പാലക്കാട് ജില്ലാ കെ.എം.സി.സി യുടെ അംഗത്വ വിതരണ ഉത്ഘാടനം ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, കിങ് ഹമദ് ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തിലെ ജീവനക്കാരന്‍ മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശി അന്‍സാറിനു നല്‍കി നിര്‍വഹിച്ചു.

മനാമ കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ഷറഫുദ്ധീന്‍ മാരായമംഗലം അധ്യക്ഷത വഹിച്ചു. കെ.പി നിസാമുദ്ധീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എം.കെ ഗ്രൂപ്പ് അക്കൗണ്ട്സ് വിഭാഗം മാനേജർ കെ.ടി എ ബഷീർ പട്ടാമ്പി മുഖ്യഅതിഥിയായി ചടങ്ങിൽ സംബന്ധിച്ചു. ജില്ലാ കെ.എം.സി.സി ഭാരവാഹികൾ ആയ കെ പി നൗഫൽ, അൻവർ കുമ്പിടി, മാസിൽ പട്ടാമ്പി, നൗഷാദ് പുതുനഗരം കൂടാതെ യഹ്‌യ വണ്ടുംതറ ഷഫീഖ് വല്ലപ്പുഴ, അബ്ദുൽകരീം പെരിങ്ങോട്ട്കുറുശ്ശി തുടങ്ങിയവരും പങ്കെടുത്തു.

ജനറൽ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി വിവി ഹാരിസ് തൃത്താല നന്ദിയും പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!