മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലാൽസൺ മെമ്മോറിയൽ ഭവന നിർമാണ പദ്ധതിയിലെ ആദ്യ ഭവനത്തിൻറെ താക്കോൽ ദാനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. ഞാറക്കൽ സ്വദേശിയും പ്രവാസിയുമായിരുന്ന ബൈജു ജോയ്ക്ക് വേണ്ടിയാണ് ഭവനം നിർമിച്ചുനൽകിയത്. ഒമാനിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ബൈജുവിെൻറ വലതുകാലിൻറെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു. ചടങ്ങിൽ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറി ബിജു മലയിൽ അധ്യക്ഷത വഹിച്ചു.
ഹൈബി ഈഡൻ എം.പി, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ടിറ്റോ ആൻറണി, മുനമ്പം സന്തോഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരായ ഡോണോ മാഷ്, സോളിരാജ്, വാർഡ് മെംബർ പി.പി ഗാന്ധി, കോൺഗ്രസ് ഭാരവാഹികളായ സാജു മാമ്പിള്ളി, നിതിൻ ബാബു തുടങ്ങിയവർ സംബന്ധിച്ചു. ഐ.വൈ.സി.സി ചാരിറ്റി ആൻഡ് ഹെൽപ് െഡസ്ക് കൺവീനർമണിക്കുട്ടൻ സ്വാഗതവും ദിലീപ് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ഐ.വൈ.സി.സി പ്രവർത്തകരായ ഷിൻറുലാൽ, പ്രസാദ് കഴക്കൂട്ട്, സേവ്യർ എന്നിവർ നേതൃത്വം നൽകി. ഭവനനിർമാണത്തിന് മേൽനോട്ടം വഹിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തക സൗമ്യ ബേബിക്ക് രമേശ് ചെന്നിത്തല ഉപഹാരം കൈമാറി.