മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തെയും സന്ദേശത്തെയും സമൂഹത്തിന് പരിചയപ്പെടുത്തുക , സമൂഹങ്ങൾക്കിടയിൽ സാഹോദര്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി ഫ്രന്റ്സ് സോഷ്യൽ അസ്സോസിയേഷനും ദിശ സെന്ററും ഒരുമിച്ച് കൊണ്ട് ഒരു മാസത്തെ കാമ്പയിൻ സംഘടിപ്പിക്കുന്നു . ഒക്ടോബര് 8 മുതൽ ആരംഭിച കാമ്പയിനിന്റെ ഉദ്ഘാടനം ഫ്രന്റസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ നിർവഹിച്ചു. ശംസുദ്ധീൻ നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. സഈദ് റമദാൻ നദ്‌വി . സി എം മുഹമ്മദലി . എന്നിവർ ആശംസകൾ അർപ്പിച്ച പരിപാടിയിൽ അബ്ബാസ് എം സ്വാഗതവും മുഹമ്മദ് ഏറിയാട് നന്ദിയും പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ 15 വെള്ളിയാഴ്ച നടക്കുന്ന സ്നേഹ സംഗമം പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണി ഉദ്ഘാടനം നിർവഹിക്കും. സ്നേഹ സംഗമത്തിൽ കേരളത്തിലെയും ബഹ്റൈനിലെയും പ്രഗൽഭ പണ്ഡിതരും നേതാക്കളും പങ്കടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
