ബഹ്​റൈൻ ഇൻറർനാഷനൽ സർക്യൂട്ട്​ മത്സരച്ചൂടിലേക്ക്

മനാമ: ആ​വേ​ശ​ഭ​രി​ത​മാ​യ പു​തി​യ സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ സ​ഖീ​റി​ലെ ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട്​ (ബി.​ഐ.​സി) സ​ജ്ജ​മാ​യി. പ്ര​മു​ഖ അ​ന്താ​രാ​ഷ്​​ട്ര, മേ​ഖ​ല, ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക്​ സ​ർ​ക്യൂ​ട്ട്​ വേ​ദി​യാ​കും. ബി.​​ഐ.​സി ചീ​ഫ്​ എ​ക്​​സി​ക്യു​ട്ടി​വ്​ ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ഈസ ആ​ൽ ഖ​ലീ​ഫ പു​തി​യ സീ​സ​ൺ ഏ​റ്റ​വും വ​ലു​തും തി​ര​ക്കു​പി​ടി​ച്ച​തു​മാ​യ സീ​സ​ണി​നാ​ണ്​ ഒ​രു​ങ്ങുന്നതെന്ന് പ്രഖ്യാപിച്ചു.

2021 സീ​സ​ണി​ലെ അ​വ​സാ​ന ര​ണ്ടു റൗ​ണ്ടു​ക​ളാ​ണ്​ ബ​ഹ്​​റൈ​നി​ൽ ന​ട​ക്കുക. ഒ​ക്​​ടോ​ബ​ർ 29, 30 തീ​യ​തി​ക​ളി​ലും തു​ട​ർ​ന്ന്​ ന​വം​ബ​ർ അ​ഞ്ച്, ആ​റ്​ തീ​യ​തി​ക​ളി​ലു​മാ​ണ്​ ഈ ​മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. 32 കാ​റു​ക​ളാ​ണ്​ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. മു​തി​ർ​ന്ന​വ​ർ​ക്ക്​ അ​ഞ്ച്​ ദി​നാ​റും മൂ​ന്ന്​ മു​ത​ൽ 12 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ 2.5 ദി​നാ​റു​മാ​ണ്​ മത്സ​രം വീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ടി​ക്ക​റ്റ്​ നി​ര​ക്ക്.

യൂ​റോ​പ്പി​ൽ നി​ന്ന്​ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച്​ രം​ഗ​ത്തെ​ത്തി​യ​താ​യി ശൈ​ഖ്​ സ​ൽ​മാ​ൻ പ​റ​ഞ്ഞു.