“കുടുംബജീവിതത്തിലെ പൗരുഷവും നിരാശയും” ഇന്ന്(5,വെള്ളി) മനാ മയില്‍ അവതരിപ്പിക്കും
മനാമ- പ്രമുഖ പണ്ഢിതനും മനശാസ്ത്ര വിദഗ്ധനും ട്രൈനറുമായ ഡോ.സാലിം ഫൈസി കൊളത്തൂരിന്‍റെ വിവിധ വിഷയങ്ങളിലുള്ള പഠന ക്ലാസ്സുകള്‍ ബഹ്റൈനില്‍ തുടരുന്നു. സമസ്ത ബഹ്റൈന്‍ ആചരിക്കുന്ന അല്‍ഫിത്വ് റ-2019 ത്രൈമാസ കാന്പയിന്‍റെ ആദ്യ 10 ദിവസങ്ങളില്‍ സമസ്ത ബഹ്റൈന്‍റെ വിവിധ ഏരിയാ കേന്ദ്രങ്ങളിലായി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഡോ.സാലിം ഫൈസി അവതരിപ്പിച്ചു വരുന്നത്.

ഇന്ന് (5-4-19, വെള്ളി) രാത്രി 9 മണിക്ക് മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ പുരുഷന്മാര്‍ക്ക് വേണ്ടി പ്രത്യേക വിഷയം അവതരിപ്പിക്കും. കുടുംബ ജീവിതത്തിന്‍റെ വിവിധ തലങ്ങളിലുണ്ടാകുന്ന താളപ്പിഴകള്‍ വിശദീകരിച്ച് പരിഹാരം നിര്‍ദേശിക്കുന്ന കുടുംബജീവിതത്തിലെ പൗരുഷവും നിരാശയും എന്നതാണ് ഇന്നത്തെ വിഷയം. ഈ പഠന ക്ലാസ്സിലേക്ക് പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനം. ഇതു കൂടാതെ, വെള്ളിയാഴ്ച സുബ്ഹി നമസ്കാര ശേഷവും ഉച്ചതിരിഞ്ഞും വൈകിട്ടും സാലിം ഫൈസിയുടെ വിവിധ പഠന ക്ലാസ്സുകള്‍ നടക്കും.

തുടര്‍ന്ന് ദശദിന കാന്പയിന്‍ പ്രഭാഷണങ്ങളുടെ സമാപനവും പൊതു സമമ്മേളനവും ശനിയാഴ്ച രാത്രി 9.മണിക്ക് മനാമയില്‍ നടക്കും. ശനിയാഴ്ച വരെ ഫാമിലികള്‍ക്കും കുട്ടികള്‍ക്കും ഡോ.സാലിം ഫൈസിയുടെ സൗജന്യ കൗണ്‍സിലിംഗ് സേവനവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – +973 3345 0553.