30 വർഷത്തെ ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്സ് സോഷ്യൽ അംഗത്തിന് യാത്രയയപ്പ് നൽകി

മനാമ: മുപ്പത് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാവിഭാഗം അംഗം സൈനബ അബ്ദുഹ്മാന് യാത്രയയപ്പ് നല്‍കി. സിഞ്ചിലെ ഫ്രൻറ്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഫ്രൻറ്സ് അസോസിയേഷന്‍ വനിതാ വിഭാഗം ആക്റ്റിങ് പ്രസിഡൻറ് ജമീല ഇബ്രാഹീം മെമന്‍േറാ നല്‍കി. അസിസ്റ്റൻറ് സെക്രട്ടറി റഷീദ സുബൈര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ മെഹ്റ മൊയ്തീന്‍, നദീറ ഷാജി, റസിയ പരീത്, ഫസീല ഹാരിസ് എന്നിവര്‍ സംസാരിച്ചു. സൈനബ അബ്ദുറഹ്മാൻ ബഹ്റൈനിലെ പ്രവാസ ജീവിതാനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. ആക്റ്റിങ് പ്രസിഡൻറിെൻറ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജന. സെക്രട്ടറി ഹസീബ ഇര്‍ശാദ് സമാപനം നിര്‍വഹിച്ചു.