മനാമ: ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി എന്ന ശീർഷകത്തിൽ ആരംഭിച്ച പ്രവാസി രിസാല പ്രചരണ കാമ്പയിനിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ നാഷനൽ കമ്മിറ്റി ഏർപ്പെടുത്തിയ മധുരലയം അവാർഡ് സനദ് സെക്ടറിലെ സിത്ര യൂനിറ്റ് കരസ്ഥമാക്കി. ഏപ്രിൽ 1 ന് ആരംഭിച്ച കാമ്പയിനിൽ ചുരുങ്ങിയ ദിനങ്ങൾ മാത്രമെടുത്താണ് സിത്ര യൂനിറ്റ് മികച്ച നേട്ടം കൈവരിച്ചത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷൻ സിറാജുൽ ഉലമ ഹൈദ്രോസ് ഉസ്താദ് അവാർഡ് വിതരണം നിർവ്വഹിച്ചു. ഐ.സി.എഫ് നാഷനൽ പ്രസിഡണ്ട് കെ.സി സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് മുസ്ല്യാർ, ഫൈസൽ ചെറുവണ്ണൂർ, അശ്റഫ് മങ്കര, ഫൈസൽ കൊല്ലം, മുനീർ സഖാഫി എടപ്പാൾ, ജാഫർ ശരീഫ്, വാരിസ് സിത്ര എന്നിവർ സംബന്ധിച്ചു.