കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ സ്നേഹസംഗമം 2021 ഡിസംബർ പത്തിനു സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറൻറിൽ വെച്ചു നടക്കും.
സ്നേഹ സംഗമം 2021 ഉദ്ഘാടനം ഡിസംബർ 10 വൈകിട്ട് 6.00 Pm ന് കേരളീയ സമാജം പ്രസിഡന്റ് ശ്രീ. പി.വി.രാധാകൃഷ്ണ പിള്ള നിർവ്വഹിക്കും, പരിപാടിയുടെ മുഖ്യ അതിഥിയായി
യൂസുഫ് യാക്കൂബ് ലൊറി (Acting Director of Information & Follow-up – Bahrain)പ്രോഗ്രാമിൽ പങ്കെടുക്കും.
വിശിഷ്ട അതിഥികളായി ആയി ഐ സി ആർ എഫ് ചെയർമാൻ ശ്രീ ബാബു രാമചന്ദ്രൻ,ഐമാക്ക് മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്,സാമൂഹിക പ്രവർത്തകൻ കെ. ടി. സലീം, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയും ആയ ഷെമിലി പി ജോൺ എന്നിവർ പങ്കെടുക്കും. കൂട്ടായ്മയിലെ അംഗംങ്ങളുടെ കലാ പരിപാടികളും സെമി ക്ലാസ്സിക്കൽ ഡാൻസ് ,സിനിമാറ്റിക്ക് ഡാൻസ്, ഇൻസ്ട്രമെൻ്റൽ മ്യുസിക്, മിമിക്സ് പരേഡ് , കരോകെ ഗാനമേള,തുടങ്ങിയ കലാവിരുന്നുകളും ഉണ്ടായിരിക്കുന്നതാണ്.
ഇക്കഴിഞ്ഞ എസ് എസ് എൽസി, പ്ലസ്ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് അവാർഡ് ദാനവും ഉണ്ടാകുമെന്ന് പ്രസിഡന്റ് അനിൽ ഐസക്ക്, സെക്രട്ടറി രാജേഷ് ചേരാവള്ളി എന്നിവർ അറിയിച്ചു.