മനാമ: ഇന്ത്യൻ സ്‌കൂൾ വാർഷിക യുവജനോത്സവമായ തരംഗിൽ ജെ.സി ബോസ് ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. ജെ.സി ബോസ് ഹൗസ് 1,767 പോയിന്റുകളുമായാണ് കിരീടം നേടിയത്. ആര്യഭട്ട ഹൗസ് 1,717 പോയിന്റുകളുമായി റണ്ണേഴ്‌സ് അപ്പ് സ്ഥാനം നേടിയപ്പോൾ തൊട്ടുപിന്നാലെ സി.വി രാമൻ ഹൗസ് 1,703 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തെത്തി. വിക്രം സാരാഭായ് ഹൗസ് 1,595 പോയിന്റുകളുമായി നാലാം സ്ഥാനം നേടി. ജെ.സി ബോസ് ഹൗസിലെ ജോവാൻ സിജോ 50 പോയിന്റുകളുമായി അഭിമാനകരമായ കലാരത്‌ന കിരീടം നേടി.
ആര്യഭട്ട ഹൗസിലെ ശശാങ്കിത് രൂപേഷ് അയ്യർ 58 പോയിന്റുമായി കലാശ്രീ അവാർഡ് നേടി. ഗ്രൂപ്പ് ചാമ്പ്യൻഷിപ്പുകൾ നാല് തലങ്ങളിലായി മികച്ച പ്രകടനം കാഴ്ചവച്ചവരെ അംഗീകരിച്ചു. 68 പോയിന്റുകൾ നേടിയ സി.വി രാമൻ ഹൗസിലെ പ്രിയംവദ നേഹ ഷാജു ലെവൽ എ ഗ്രൂപ്പ് ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു. ആര്യഭട്ട ഹൗസിലെ അരീന മൊഹന്തി 61 പോയിന്റുകളുമായി ലെവൽ ബി ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് നേടി. ആര്യഭട്ട ഹൗസിലെ ആരാധ്യ സന്ദീപ് 48 പോയിന്റുകളുമായി ലെവൽ സി ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് നേടി.
56 പോയിന്റുമായി ജെ.സി. ബോസ് ഹൗസിലെ ആദ്വിക് കൃഷ്ണ ശ്രീപാദം ലെവൽ ഡി ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് നേടി. ഓരോ ഹൗസിലെയും മികച്ച പ്രകടനം കാഴ്ചവെച്ചവരെ ഹൗസ് സ്റ്റാർ അവാർഡുകൾ നൽകി ആദരിച്ചു. 62 പോയിന്റുമായി പതിനൊന്നാം ക്ലാസിലെ നക്ഷത്ര രാജ് ചെറൂട്ടിങ്കര വിക്രം സാരാഭായ് ഹൗസിനുള്ള അവാർഡ് നേടി. 51 പോയിന്റുമായി ഒൻപതാം ക്ലാസിലെ വൈഗ പ്രശാന്ത് സി.വി. രാമൻ ഹൗസിനുള്ള അവാർഡ് നേടി. 42 പോയിന്റുമായി പന്ത്രണ്ടാം ക്ലാസിലെ ശ്രാവണ വെങ്കിടേഷ് ജെ.സി. ബോസ് ഹൗസിന് ഹൗസ് സ്റ്റാർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 54 പോയിന്റുമായി പന്ത്രണ്ടാം ക്ലാസിലെ ചാർവി ജിൻസി സുർജിത്തിന് ആര്യഭട്ട ഹൗസിനുള്ള ഹൗസ് സ്റ്റാർ അവാർഡ് ലഭിച്ചു. ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ മുഖ്യാതിഥിയായിരുന്നു.
ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് വിശിഷ്ടാതിഥിയായി പങ്കെടുത്തു. വിജയികൾക്ക് വിശിഷ്ടാതിഥികൾ അവാർഡുകളും ട്രോഫികളും സമ്മാനിച്ചു. ചടങ്ങിൽ അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടർ പമ്പവാസൻ നായർ, സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അക്കാദമിക അസി. സെക്രട്ടറിയും അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് & ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് & മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ലാ, പ്രിൻസിപ്പൽ ശാന്തകുമാർ ദാസരി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് ഗോവിന്ദൻ നായർ, സീനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ റെജി വർഗീസ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ബിജു വാസുദേവൻ, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് , കമ്മ്യൂണിറ്റി നേതാവ് മുഹമ്മദ് ഹുസൈൻ മാലിം, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ, മുൻ സെക്രട്ടറി സജി ആന്റണി, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ ചെയർമാൻ അഡ്വ. വി.കെ. തോമസ്, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു.
വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ 2025–2026 അധ്യയന വർഷത്തേക്കുള്ള ഇന്ത്യൻ സ്‌കൂൾ സ്കൂൾ മാഗസിനായ ഒഡീസി ഔദ്യോഗികമായി പുറത്തിറക്കി. ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമയും അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടർ പമ്പവാസൻ നായരും ചേർന്ന് ഗേറ്റ്‌വേ ടു ദി വേൾഡ് ഓഫ് വീഡിയോ ഗെയിംസ് എന്ന പുസ്തകം സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസിന് കൈമാറി. പ്രിൻസിപ്പൽ ശാന്തകുമാർ ദാസരി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു.









