മനാമ: ബഹ്റൈൻ മലയാളി കത്തോലിക്ക കമ്യൂണിറ്റി മുൻ കോ ഓഡിനേറ്ററും ബഹ്റൈൻ ഊരകം സെൻറ് ജോസഫ് ചർച്ച് കൂട്ടായ്മ രക്ഷാധികാരിയുമായ ഡേവിസ് ടി. മാത്യുവിൻ്റെ ഭാര്യ തൃശൂർ ഊരകം റോസിലി ഡേവിസ് (56) നാട്ടിൽ നിര്യാതയായി. ബഹ്റൈനിൽ ദീർഘകാലം ഉണ്ടായിരുന്ന റോസിലി ഡേവിസ് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. സംസ്കാര ശുശ്രൂഷ ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഊരകം (ഇരിഞ്ഞാലക്കുട) സെൻറ് ജോസഫ് ദേവാലയത്തിൽ നടന്നു. മക്കൾ: ഡേവറിൻ, ഡാരിയോൺ (ഇരുവരും ബഹ്റൈൻ), ഡെറോൺ (യു.കെ), ഡെറോസ് (ബഹ്റൈൻ). മരുമകൻ: റോഷൻ (ബഹ്റൈൻ).