മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം സ്‌കൂൾ അവധിക്കാലത്ത് സംഘടിപ്പിച്ച ഉംറ യാത്രയിൽ പങ്കെടുത്ത് തിരിച്ചത്തെിയവര്‍ക്ക് സ്വീകരണം നല്‍കി. സിഞ്ചിലെ ഫ്രന്റ്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍ ‘ഉംറക്ക് ശേഷം’ എന്ന വിഷയത്തില്‍ ജമാല്‍ നദ് വി ക്ലാസെടുത്തു. ഉംറയില്‍ ആര്‍ജിച്ച ആത്മീയ വിശുദ്ധി കാത്തു സൂക്ഷിക്കുവാനും ആരാധനകളിലൂടെ നേടിയെടുക്കുന്ന വിശുദ്ധി ജീവിതത്തിൽ വെളിച്ചമാക്കി മാറ്റുവാനും സാധിക്കണമെന്ന് അദ്ദഹേം ഉണര്‍ത്തി. നിസാമുദ്ദീൻ, അൽ റാസ്, നൗഫൽ അബ്‌ദുല്ല, ഷാഹിദ്, അബ്‌ദുൽ റഷീദ്,
ജമീല അബ്‌ദുറഹ്‌മാൻ, ആഷിഖ് എരുമേലിഎന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. എം. എം സുബൈർ അധ്യക്ഷത വഹിച്ച യോഗത്തില്‍ യാത്രാ അമീറും ഉംറ സെൽ കൺവീനറുമായ എം.ബദറുദ്ദീൻ സമാപനവും നിർവഹിച്ചു. അമ്മാർ സുബൈ റിന്റെ ഖുർആൻ പരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ഫൈസൽ സ്വാഗതം ആശംസിച്ചു.
യാത്രക്കിടെ നടത്തിയ ക്വിസ് മത്സരത്തിൽ പരിപാടിയിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.