bahrainvartha-official-logo
Search
Close this search box.

ഇ​നാ​റ മോ​ൾ​ക്ക്​ ചികിത്സ: ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി ബ​ഹ്​​റൈ​ൻ പ്ര​വാ​സി​ സമൂഹം

received_609431180373429

മ​നാ​മ:

സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി എ​ന്ന അ​പൂ​ർ​വ രോ​ഗ ബാ​ധി​ത​യാ​യ ക​ണ്ണൂ​ർ മു​ഴു​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി ഇ​നാ​റ മോ​ളു​ടെ ചി​കി​ത്സ​ക്കാ​യി ബ​ഹ്​​റൈ​ൻ പ്ര​വാ​സി​ക​ൾ കൈ​കോ​ർ​ക്കു​ന്നു. ഏ​ക​ദേ​ശം 16 കോ​ടി രൂ​പ വി​ല​വ​രു​ന്ന മ​രു​ന്നി​ന് പ​ണം ക​ണ്ടെ​ത്താ​നാ​വാ​തെ ചി​കി​ത്സ വൈ​കു​ന്ന​തി​നാ​ൽ മ​ണി​പ്പാ​ൽ ഹോ​സ്​​പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ഞ്ഞി​‍െൻറ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് പി​താ​വ് മു​ഹ​മ്മ​ദ് റാ​ഷി​ദ് അ​റി​യി​ച്ചു. മാ​സ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ വി​ചാ​രി​ച്ച രീ​തി​യി​ൽ ഫ​ല​പ്രാ​പ്​​തി​യി​ൽ എ​ത്താ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹം ബ​ഹ്​​റൈ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടും സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ചി​കി​ത്സ​സ​ഹാ​യ​ത്തി​നാ​യി ബ​ഹ്​​റൈ​നി​ൽ രൂ​പ​വ​ത്​​ക​രി​ച്ച കൂ​ട്ടാ​യ്മ ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 31ന്​ ​ന​ട​ക്കു​ന്ന ച​ല​ഞ്ചി​ലൂ​ടെ 2000 ബി​രി​യാ​ണി വി​ത​ര​ണം ചെ​യ്യാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ങ്കാ​ളി​ക​ളാ​കു​ന്ന ബ​ഹ്​​റൈ​നി​ൽ എ​വി​ടെ​യു​മു​ള്ള സു​മ​ന​സ്സു​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​മാ​യി ബി​രി​യാ​ണി എ​ത്തി​ച്ചു​ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 33172285, 39533273, 36400785 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കു​ട്ടി​യു​ടെ ചി​കി​ത്സ​ക്കാ​യി നേ​രി​ട്ട് പ​ണ​മ​യ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ്റ്റേ​റ്റ് ബാ​ങ്കി​‍െൻറ കാ​ടാ​ച്ചി​റ ബ്രാ​ഞ്ചി​ൽ Sajitha T, Hameed P, Hashim AP IFSC CODE: SBIN 0071263. A/C No. 403 441 997 87 എ​ന്ന ന​മ്പ​റി​ലും 85905 08864 FARSANA KT എ​ന്ന ഗൂ​ഗ്​​ൾ പേ ​ന​മ്പ​റി​ലും അ​യ​ക്കാ​വു​ന്ന​താ​ണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!