ഐ.​സി.​ആ​ർ.​എ​ഫ് സ്​​പെ​ക്​​ട്ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ സി​ആ​ർ എ​ഫ്) സം​ഘ​ടി​പ്പി​ച്ച പ​തി​മൂ​ന്നാ​മ​ത് ഫേ​ബ​ർ-​കാ​സ്റ്റ​ൽ ‘സ്​​പെ​ക്ട്ര 2021’ ക​ലാ​മ​ത്സ​ര വി​ജ​യി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും വി​ജ​യി​ച്ച പെ​യി​ന്‍റി​ങ്ങു​ക​ൾ അ​ട​ങ്ങി​യ ക​ല​ണ്ട​റി​​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ന്നു.

ഡി​സം​ബ​ർ 10, 11, 26 തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ന്ന ക​ലാ​മ​ത്സ​ര​ത്തി​ൽ 17 രാ​ജ്യ​ങ്ങ​ളി​ലെ 80ഓ​ളം സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള 550ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ, ബ​ഹ്​​റൈ​നി​ൽ മു​തി​ർ​ന്ന​വ​രു​ടെ ഗ്രൂ​പ്പി​നു​ള്ള മ​ത്സ​ര​വും ഉ​ണ്ടാ​യി​രു​ന്നു. സീ​ഫി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫ​ല​പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ്​​ സെ​ക്ര​ട്ട​റി​മാ​രാ​യ ര​വി​ശ​ങ്ക​ർ ശു​ക്ല, ഇ​ജാ​ഹ്സ് അ​സ്‌​ലം എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ്, അ​ഡ്വൈ​സ​ർ ഭ​ഗ​വാ​ൻ അ​സ​ർ​പോ​ട്ട, അ​ഡ്വൈ​സ​ർ/​എ​ക്‌​സ് ഒ​ഫീ​ഷ്യോ അ​രു​ൾ​ദാ​സ് തോ​മ​സ്, ജോ. ​സെ​ക്ര​ട്ട​റി​യും സ്‌​പെ​ക്‌​ട്ര ക​ൺ​വീ​ന​റു​മാ​യ അ​നീ​ഷ് ശ്രീ​ധ​ര​ൻ, ട്ര​ഷ​റ​ർ മ​ണി ല​ക്ഷ്മ​ണ​മൂ​ർ​ത്തി, സ്‌​പെ​ക്‌​ട്ര ജോ. ​ക​ൺ​വീ​ന​ർ​മാ​രാ​യ നി​ഥി​ൻ ജേ​ക്ക​ബ്, മു​ര​ളീ​കൃ​ഷ്ണ​ൻ, ഐ.​സി.​ആ​ർ.​എ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ര​മ​ൺ പ്രീ​ത്, സു​രേ​ഷ് ബാ​ബു, മു​ര​ളി നോ​മൂ​ല, ജ​വാ​ദ് പാ​ഷ, പ​ങ്ക​ജ് മാ​ലി​ക് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!