പ്രവാസികൾക്ക് ക്വാറന്റൈൻ – എം കെ രാഘവൻ എം. പി, കേന്ദ്ര ആരോഗ്യ മന്ത്രിക്ക്‌ നിവേദനം നൽകി

pravasi

മനാമ:

ഇന്ത്യയിൽ കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് മാത്രമായി ഏഴ് ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തിയ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നടപടി അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു കേന്ദ്ര ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം എം കെ രാഘവൻ എം പി മുഖേന കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യക്ക്‌ നിവേദനം സമർപ്പിച്ചു.ലോ റിസ്ക് രാജ്യങ്ങൾആയ ഗൾഫ് മേഖലയിൽ നിന്ന് അടിയന്തിര സാഹചര്യത്തിന് നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് ഈ തീരുമാനം വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കഴിഞ്ഞ രണ്ടു വർഷക്കാലമായി നാട്ടിൽ പോകാൻ പറ്റാത്ത പ്രവാസികൾ അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ നാട്ടിലേക്ക് പോകുന്നുള്ളൂ.യാതൊരു പഠനവും നടത്താതെ, പ്രവാസികൾ ആണ് കോവിഡ് പരത്തുന്നത് എന്ന തെറ്റിദ്ധാരണ രാജ്യത്ത് സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കു.അത് കൊണ്ട് പ്രവാസികൾക്ക് ക്വാറന്റൈൻ നിർദേശങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാർ ആകണമെന്നും രാജു കല്ലുംപുറം ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!