bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ 2241 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 1182 പേർക്ക് രോഗമുക്തി

IMG_20220115_105241_069

മനാമ: ബഹ്റൈനിൽ 2241 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ജനുവരി 14ന് 24 മണിക്കൂറിനിടെ 24,132 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 17,415 ആയി.

അതേസമയം 1,182 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 284,060 ആയി ഉയർന്നു. ഇന്നലെ മരണങ്ങളൊന്നും രേഖപ്പെടുത്തിയില്ല. രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1397 ആയി തുടരുകയാണ്. 8,358,734 പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 1,209,456 പേർ ഇതുവരെ ഓരോ ഡോസും 1,186,954 പേർ രണ്ട് ഡോസും 903,312 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!