small icons
small icons

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (SNCS) ടുബ്ലി ഏരിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു

New Project (34)

​മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ടുബ്ലി ഏരിയ യൂണിറ്റ് (ടി. കെ. മാധവൻ) പുനഃസംഘടിപ്പിച്ചു. വെള്ളിയാഴ്ച എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അൽ റഷീദ് പൂൾ മേധാവി അനീഷ് കെ വി മുഖ്യാതിഥിയായി പങ്കെടുത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

​ഏരിയ യൂണിറ്റ് കൺവീനർ ബിജു ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സനേഷ് ഇ. എസ് സ്വാഗതം ആശംസിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ സുനിഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി, ട്രെഷറർ അനിമോൻ ചന്ദ്രൻ,ടുബ്ലി ഏരിയ യൂണിറ്റ് രക്ഷാധികാരികളായ പവിത്രൻ പൂക്കുട്ടി, പി. കെ. ശശീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ നേർന്നു സംസാരിച്ചു. ഏരിയ കോർഡിനേറ്റർ സുരേഷ് ബാബു ചടങ്ങുകൾക്ക് നന്ദി രേഖപ്പെടുത്തി. ​ആത്മശരൺ,സജിത്ത് ദേവദാസ്, വിനീഷ് എസ്, ടി. എം. മധുസൂദനൻ, ജയമോഹൻ, ബിജോയ് ആർ, പ്രസാദ് പി. എസ് എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

​ഉദ്ഘാടനച്ചടങ്ങിന് ശേഷം ഏരിയ യൂണിറ്റിലെ അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. തുടർന്ന് റബ്ബർ ബാൻഡ് അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു. വന്ദന സുനീഷ് പരിപാടിയുടെ മുഖ്യ അവതാരകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!