മനാമ: കേരളത്തിൽ ഐക്യജനാധിപത്യ മുന്നണി പ്രസ്ഥാനത്തിന്റെ മുഖ്യശില്പികളിൽ ഒരാളായ കെഎം മാണിയുടെ നിര്യാണം ജനാധിപത്യ ചേരിയുടെ നികത്താനാവാത്ത നഷ്ടം ആണെന്ന് ബഹ്‌റൈൻ കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ഒന്നിച്ചും അല്ലാതെയും പ്രവർത്തിക്കുമ്പോൾ മുസ്ലിം ലീഗിനോട് അനുഭാവപൂര്ണമായ സമീപനം ആയിരുന്നു എക്കാലത്തും കെഎം മാണി സ്വീകരിച്ചിരുന്നത്. അദ്ദേഹത്തെ യു.ഡി എഫിലേക്കു തിരിച്ചു കൊണ്ടു വന്നതിൽ മുസ്ലിം ലീഗ് വഹിച്ച നേതൃപരമായ പങ്ക് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും എന്നും കെഎംസിസി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബത്തിന്റെയും കേരള കോണ്ഗ്രസ് പാർട്ടിയോടും കെഎംസിസി ക്കുള്ള അനുശോചനം രേഖപ്പെടുത്തുന്നതായി കെഎംസിസി ഓഫിസിൽ നിന്നു അറിയിച്ചു.