കൂനഞ്ചേരി ദാറുന്നജാത്ത് അറബിക്  കോളേജിന്‍റെ പ്രചരണാർഥം അൻവർ സാദിഖ് വാഫി ഇന്ന് (ബുധൻ) ബഹ്റൈനിലെത്തും

മനാമ: യുവ പണ്ഢിതനും വാഗ്മിയുമായ ഉസ്താദ് അൻവർ സ്വാദിഖ് വാഫി ഇന്ന് (ഏപ്രില്‍ 10 ബുധന്‍) ബഹ്റൈനിലെത്തും. ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ പ്രമുഖ യു.ജി  കോളേജുകളിലൊന്നായ കൂനഞ്ചേരി ദാറുന്നജാത്ത് അറബിക്  കോളേജിന്‍റെ പ്രചരണാര്‍ത്ഥമാണ് ഉസ്താദ് ബഹ്റൈനിലെത്തുന്നത്.
കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിക്കടുത്ത് കൂനഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം 1987 ൽ അബു ശാക്കിറ K KM കോയ ഉസ്താദാണ് സ്ഥാപിച്ചത്.
ജന്മനാ രണ്ട് കാൽ പാദവും കൈപ്പത്തിയും ഇല്ലാത്ത ഉസ്താദ് ആ കാലഘട്ടത്തിൽ മതപ്രഭാഷണ വേദികളിലെ നിറസാന്നിദ്ധ്യമായിരുന്നു. ജില്ലയിലെ മലയോര മേഖലയിൽ ഉസ്താദ് ദീർഘവീക്ഷണത്തോടെ സ്ഥാപിച്ച സമന്വയ വിദ്യഭ്യാസ സ്ഥാപനം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു വരികയാണ്. ആഗോള ഇസ്ലാമിക യുനിവേഴ്‌സിറ്റികളുടെ അംഗീകാരമുള്ള ഹുദവി സിലബസാണ് സ്ഥാപനം സ്വീകരിച്ചിരിക്കുന്നത്.
കോയസ്താദിന്റെ പെട്ടന്നുള്ള വിയോഗ ശേഷം കോളേജിന്റെ നടത്തിപ്പ് കൂനഞ്ചേരി മഹല്ല് കമ്മിറ്റി ഏറ്റെടുത്ത് നല്ല രീതിയിൽ നടത്തിവരികയാണ്.
240 വിദ്യാർത്ഥികളും 21 ജീവനക്കാരും ഉള്ള സ്ഥാപനത്തിന്റെ മുഖ്യ രക്ഷാധികാരി ബഹു. കോഴിക്കോട് ഖാളി ജമലുല്ലൈലി തങ്ങളാണ്. തങ്ങളുടെ ആശീർവാദത്തോടെ സ്ഥാപനത്തിന്റെ ബഹ്റൈന്‍ പ്രചരണത്തിനാണ് പ്രിൻസിപ്പൽ ബഹു.അൻവർ സ്വാദിഖ് വാഫി നാളെ (ഏപ്രിൽ 10 ബുധനാഴ്ച) ബഹ്റൈനിൽ എത്തുന്നത്, സ്ഥാപനത്തിന്റെ പുരോഗതിക്ക്, ബഹ്റൈനിലെ മുഴുവൻ ദീനീ സ്നേഹികളുടെയും അകമഴിഞ്ഞ പിന്തുണയും സഹായ സഹകരണങ്ങളും ഉപദേശ നിർദ്ദേശങ്ങളും നല്‍കണമെന്ന് ബഹ്റൈനിലെ സ്ഥാപന ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 00973-33128916, 39584308 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.