മനാമ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തിഏഴാം ജന്മദിനത്തോട് അനുബന്ധിച്ച് കെ പി സി സി പ്രഖ്യാപിച്ച സ്നേഹ സമ്മാനം ചലഞ്ചിൽ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി യുടെ നേതൃത്വത്തിൽ വിവിധ ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ സ്നേഹ സമ്മാനം പദ്ധതി ഡിസംബർ ഇരുപത്തിയെട്ട് മുതൽ ജനുവരി ഇരുപത്തിയാറു വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി പ്രവർത്തകരും, അനുഭാവികളും നൽകിയ സ്നേഹ സമ്മാനം ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. സി ഷമീം കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാറിന്റെ സാന്നിധ്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കൈമാറി. ഒഐസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് രവി പേരാമ്പ്ര സന്നിഹിതനായിരുന്നു.