bahrainvartha-official-logo
Search
Close this search box.

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധം: സോഷ്യൽ വെൽഫെയർ അസോസിയേഷൻ

New Project - 2022-01-26T075053.634
മനാമ: ഇന്ത്യന്‍ ഭരണഘടന നിലവിൽ വന്നതിൻ്റെ ഓര്‍മ പുതുക്കി ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ രാജ്യം 73-ാം റിപ്പബ്ലിക് ദിനമാഘോഷിക്കുകയാണ്. സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയത്തെയാണ് ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്തിലെ മുഴുവൻ പൗരന്‍മാര്‍ക്കും വേര്‍തിരിവുകളും വിവേചനങ്ങളുമില്ലാതെ ജീവിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അവരവരുടെ സാമൂഹിക, സാംസ്‌കാരിക, മതമൂല്യങ്ങള്‍ മുറുകെ പിടിക്കാനും അവകാശം നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഈ പരമോന്നത നിയമസംഹിതയോടാണ് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനില്‍ക്കുന്നതില്‍ രാജ്യം കടപ്പെട്ടിരിക്കുന്നത്. അതിനെ സംരക്ഷിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും വിളിച്ചോതിയാണ് ഓരോ റിപ്പബ്ലിക് ദിനവും കടന്നു പോകുന്നത്.
രാജ്യത്തിൻ്റെ ജനാധിപത്യവും മതേതരത്വവും ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയതാണ്. വിവിധ സംസ്കാരങ്ങളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം ഇന്ത്യയുടെ മഹിത സംസ്കാരം നിലനിർത്തുന്നതിനും മത, ജാതി, വർഗ, വർണങ്ങൾക്കതീതമായി ഇന്ത്യക്കാരെന്ന ഒറ്റ മനസ്സ് രൂപപ്പെടുത്താനും രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും റിപബ്ലിക് ദിനത്തിൻറെ ഓരോ ഓർമ്മ പുതുക്കലും നമുക്ക് പ്രചോദനം ആകേണ്ടതുണ്ട് എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഇറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!