മാധ്യമ സ്വാതന്ത്യത്തിന് കൂച്ച് വിലങ്ങിടാനുള്ള ശ്രമം അപലപനീയം: സോഷ്യൽ വെൽഫെയർ അസോസിയേഷൻ

media one
മനാമ: ജനാധിപത്യത്തിൻ്റെ നാലാം തൂണായ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടാനുള്ള നീക്കം ഭരണഘടനാവിരുദ്ധവും അപലപനീയവുമാണെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ നാവരിയുന്നിടത്ത് ജനാധിപത്യം അവസാനിക്കുന്നു. സത്യം വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് രാജ്യം പിന്തുടർന്ന് വന്ന ജനാധിപത്യ സ്വാതന്ത്ര്യ മൂല്യങ്ങൾക്ക് എതിരാണ്. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും നിലനിൽക്കുന്നില്ലെങ്കിൽ ഭരണഘടനാ മൂല്യങ്ങളാണ് തകരുന്നത്.
മീഡിയ വൺ ചാനലിൻറെ സ്ംപ്രേഷണം വീണ്ടും തടഞ്ഞ ജനാധിപത്യ ഭരണഘടനാ വിരുദ്ധ നിലപാടിൽനിന്ന് സർക്കാർ പിന്മാറണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഈ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ജനാധിപത്യ സമൂഹത്തിൻറെ ഐക്യനിര ഉയർന്നുവരണമെന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ  ആവശ്യപ്പെട്ടു.

മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റം-  ഫ്രൻറ്സ് അസോസിയേഷൻ
മനാമ: കേരളത്തിലെ പ്രമുഖ വാർത്താ ചാനലായ മീഡിയാ വണ്ണിനെതിരെയുള്ള നിരോധന നീക്കം  മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്ന് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ഇറക്കിയ പത്രക്കുറിപ്പിൽ പ്രസ്താവിച്ചു. വ്യക്തമായ കാരണം കാണിക്കാതെയാണ് കഴിഞ്ഞ ദിവസം (ജനുവരി 31) പൊടുന്നനെ ചാനലിന്റെ സംപ്രേഷണം വിലക്കി കൊണ്ടുള്ള ഉത്തരവ് വന്നത്. രാജ്യത്തെ  ഭരണഘടനയും നിയമവ്യവസ്ഥയും  അനുവദിക്കുന്ന വഴിയിലൂടെ ഉജ്വലമായി പോരാടിനിന്നുകൊണ്ട് പുനഃസംപ്രേഷണ അവകാശം നേടിയെടുക്കാനുള്ള മീഡിയാവണ്ണിന്റെ നിലപാട് ശ്‌ളാഘനീയമാണ്. ജനാധിപത്യകേരളം ഒറ്റക്കെട്ടായി ഈ നിലപാടിനൊപ്പം ചേർന്നുനിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇത് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്.

നമ്മുടെ ജനാധിപത്യത്തിനും മതനിരപേക്ഷതക്കും  കരുതൽ ശേഷി നഷ്ടപ്പെട്ടില്ലെന്നാണ് പൗരസമൂഹത്തിന്റെ ജാഗ്രതപ്പെടലിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. മതത്തിനും പാർട്ടിക്കുമപ്പുറം ചാനൽ നിരോധനത്തിനതിരെയുള്ള ജനങ്ങളുടെ രോഷപ്രകടനവും പ്രതികരണവും ഓരോ ജനാധിപത്യ വിശ്വാസിക്കും സന്തോഷം നൽകുന്നതാണ്‌. മാധ്യമങ്ങളെ കണ്ണുരുട്ടി തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമങ്ങൾ എക്കാലത്തും  അധികാരി വർഗം നടത്തിയിട്ടുണ്ട്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു പൂർവാധികം കരുത്തോടെ മീഡിയാവണ്ണിന്‌  തങ്ങളുടെ ജൈത്രയാത്ര തുടരാൻ കഴിയട്ടെ എന്നാശംസിക്കുന്നതായും പ്രസ്താവനയിൽ  വ്യക്തമാക്കി.

ആവിഷ്കാര സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നു കയറ്റം: യൂത്ത് ഇന്ത്യ
വിയോജിക്കുന്നവരെ നിശബ്ദരാക്കി കീഴ്പ്പെടുത്താനുള്ള ഫാസിസ്റ്റ് ശ്രമമാണ് മീഡിയ വണിനെതിരെയുള്ള നടപടിയെന്ന് യൂത്ത് ഇന്ത്യ പ്രസിഡന്റ്‌വി കെ അനീസ് പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരം ജനാതിപത്യ വിരുദ്ധ നടപടികൾക്കെതിരെ സമൂഹം ജാകരൂകരായിരിക്കണം, ജനകീയ പ്രതിഷേധങ്ങളിൽ, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരേപോലെ ചിന്തിക്കുന്നവരുടെ കൂട്ടായ്മകൾ രൂപപ്പടേണ്ടതുണ്ടെന്നും യൂത്ത് ഇന്ത്യ ആവശ്യപ്പെട്ടു ജനറൽ സെക്രട്ടറി ജുനൈദ് കായണ്ണ, മീഡിയ കൺവീനർ സിറാജ് കിഴുപ്പിള്ളിക്കര എന്നിവർ പ്രസ്താവനയിൽ ഒപ്പ് വെച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!