bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ വീണ്ടും റെക്കോർഡ് പ്രതിദിന രോഗബാധ ; 8173 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 4176 പേർക്ക് രോഗമുക്തി

IMG_20220202_112606_299

മനാമ: ബഹ്റൈനിൽ വീണ്ടും റെക്കോർഡ് പ്രതിദിന കോവിഡ് കേസുകൾ രേഖപ്പെടുത്തി. 8,173 പേർക്ക് കൂടിയാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഫെബ്രുവരി 1 ന് 24 മണിക്കൂറിനിടെ 28,546 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 48,166 ആയി.

അതേസമയം 4,176 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 333,174 ആയി ഉയർന്നു. ഇന്നലെ മരണങ്ങളൊന്നും സ്ഥിരീകരിച്ചില്ല. രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1408 ആയി. 8,808,927 പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 1,224,287 പേർ ഇതുവരെ ഓരോ ഡോസും 1,194,409 പേർ രണ്ട് ഡോസും 940,631 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!