“കദളി കൺകദളി”; സോഷ്യൽ വെൽഫെയർ ലതാ മങ്കേഷ്‌കർ അനുസ്മരണം സംഘടിപ്പിച്ചു

Latha 1

മനാമ: പ്രായം തളര്‍ത്താത്ത മധുരശബ്‍ദത്തിനുടമയും ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസവുമായിരുന്നു ലതാ മങ്കേഷ്കർ എന്ന് ജമാൽ കൊച്ചങ്ങാടി പറഞ്ഞു. സോഷ്യൽ വെൽഫെയർ അസോസിയേഷൻ കദളി കൺകദളി എന്ന പേരിൽ സംഘടിപ്പിച്ച ലതാ മങ്കേഷ്‌കർ അനുസ്മരണ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലതാ മങ്കേഷ്‌കർ ജീവിതവും സംഗീതവും എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയായ ജമാൽ കൊച്ചങ്ങാടി. ലോകത്തിലെ എല്ലാ മനസുകളേയും ഒരേപോലെ അടുപ്പിക്കുന്ന ഒരേയൊരു വികാരം സംഗീതമാണ്. ജീവിതം സംഗീതത്തിന് സമര്‍പ്പിച്ച അതുല്യ പ്രതിഭയാണ് ലതാ മങ്കേഷ്കർ. നാൽപ്പതുകളിൽ സിനിമയിലേക്ക് കടന്നു വന്ന അവർക്ക് ഉച്ചാരണശുദ്ധിയോടെ മാത്രമേ പാടാവു എന്ന കാര്യത്തിൽ നിർബന്ധമായിരുന്നു. 36 ഭാഷകളിലായി നാല്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച അനശ്വര ഗായിക തനിക്ക് വഴങ്ങാത്ത ഭാഷയിൽ പാടേണ്ടതില്ല എന്ന നിലപാടുകാരി കൂടിയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പൂർണതക്കു വേണ്ടിയുള്ള ദൃഢ നിശ്ചയം അതാണ് ലതാ മാജിക് എന്ന് അധ്യക്ഷ പ്രഭാഷണം നടത്തിയ സോഷ്യൽ വെൽഫെയർ അസ്സോസിയേഷൻ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയവരിൽ ഉൾപ്പെടുന്ന ഭാരത രത്നത്തിന്റെ വേർപാടിൽ രാജ്യം ദുഖിച്ചു നിൽക്കുന്ന സമയത്ത് പോലും വെറുപ്പ് ഉൽപാദിക്കുന്നവരെ നാം കരുതി ഇരിക്കണം എന്ന് അദ്ദേഹം പറഞ്ഞു

ലതാ മങ്കേഷ്ക്കറുടെ നിര്യാണത്തത്തോടെ ഒരു സംഗീത സപര്യ ആണ് അവസാനിക്കുന്നത് എന്ന് തുടർന്ന് സംസാരിച്ച ഗായകനും റേഡിയോ ജോക്കിയുമായ അജിത് കുമാർ പറഞ്ഞു. ബോളിവുഡിലെ പുരുഷാധിപത്യത്തെ തകർത്ത് രാജ്യന്തര തലത്തിൽ ജനങ്ങളെ സംഗീതത്തിലൂടെ കൂട്ടിച്ചേർക്കാൻ ലതാജിക്ക്‌ കഴിഞ്ഞു എന്ന് ജമാൽ ഇരിങ്ങൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ശ്രോതാക്കളോട് ആത്മാർത്ഥതയും ഉത്തരവാദിത്വ ബോധവും ഉള്ള ഗായികയായിരുന്നു ലതാ മങ്കേഷ്‌കർ എന്ന് തുടർന്ന് സംസാരിച്ച ഫിറോസ് തിരുവത്ര പറഞ്ഞു. ശുദ്ധമായ കലയും സാഹിത്യവും സംസ്കാരവും നഷ്ടമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ലതാ മങ്കേഷ്‌കറും വിട വാങ്ങുന്നത് എന്ന അദ്ദേഹം സൂചിപ്പിച്ചു. അതിർത്തികൾക്കപ്പുറം മനുഷ്യൻ എന്ന വികാരത്തെ ഒന്നിപ്പിക്കുന്നതാണ് ലതാ മങ്കേഷ്‌കറുടെ നാദസ്വരം എന്ന് അനീഷ് നിര്മലാണ് ചൂണ്ടിക്കാട്ടി. സംമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഷിജിന ആഷിക്, സുധി പുത്തൻവേലിക്കര, ജമീല അബ്ദുറഹ്മാൻ, സുനിൽ ബാബു, ഉമ്മു അമ്മാർ തുടങ്ങിയവരും അനോശോചനം അറിയിച്ചു സംസാരിച്ചു.

സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ഗഫൂർ മൂക്കുതല നന്ദിയും പറഞ്ഞു കെ. ഇർഷാദ് നിയന്ത്രിച്ച അനുസ്‌മരണ യോഗത്തിൽ അജിത് കുമാർ, മരിയ ജോൺസൺ, അനാൻ ഹജീദ്, ഷഹനാസ്, ഫസലു റഹ്മാൻ എന്നിവർ അനുസ്മരണ ഗാനം ആലപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!