ബഹ്റൈനിൽ വെച്ച് മരണപ്പെട്ട പട്ടാമ്പി കരുമ്പുള്ളി സ്വദേശി ഇബ്രാഹിമിന്റെ നിർധന കുടുംബത്തെ സഹായിക്കാൻ ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി സമാഹരിച്ച സഹായഹസ്തം സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് C.A.M.A കരീം അവരുടെ മകൻ അമീർ വഴി കൈമാറി. ജില്ലാ കെഎംസിസി ഭാരവാഹികൾ ആയ ഫിറോസ്ബാബു പട്ടാമ്പി, ആഷിഖ് മേഴത്തൂർ കൂടാതെ പട്ടാമ്പി മണ്ഡലം ലീഗ് ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് ബഹ്റൈനിൽ വെച്ച് ആകസ്മികമായി ഇദ്ദേഹം മരണപ്പെടുന്നത്. പ്രവാസ ജീവിതത്തിൽ കാര്യമായ സമ്പാദ്യമൊന്നുമില്ലാതെ പെട്ടെന്നുണ്ടായ മരണം കുടുംബത്തെ തളർത്തിയിരുന്നു. ഇത്തരമൊരു ഘട്ടത്തിലായിരുന്നു കെഎംസിസിയുടെ ഇടപെടൽ.