നാട്ടിൽ പോകാൻ കഴിയാതെ ദുരിതത്തിലായ കുടുംബത്തിന് കൈത്താങ്ങായി MM Team മലയാളി മനസ്

മനാമ: പലവിധ പ്രശ്നങ്ങളാൽ ദുരിതത്തിലായിരുന്ന നാലംഗ കുടുംബത്തെ MM Team നാട്ടിലെത്തിച്ചു. അസുഖത്താൽ ജോലി നഷ്ടപ്പെട്ടും മറ്റ് പല വിധ പ്രശ്നത്താലും നാട്ടിൽ പോലും പോകാൻ കഴിയാതെ ദുരിതത്തിലായ രണ്ട് കുട്ടികൾ അടങ്ങുന്ന നാലംഗ കുടുംബത്തെയാണ് MMTeam മലയാളി മനസ്സ് ബഹറൈൻ നാട്ടിലെത്തിച്ചത് . കുടുബത്തിനുണ്ടായ എല്ലാ ബാധ്യതകളും തീർക്കുകയും നാട്ടിൽ സ്വന്തമായി വീടില്ലാത്ത കുടുബത്തിന് താത്കാലിക താമസസ്ഥലവും, ജോലിയും ഒരുക്കി കൊടുക്കുകയും ചെയ്തു.

മുഹറഖ് അൽ ഒസറ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് ഷമീർ മുഹമ്മദ് സഹായ ധനവും, സംഘടന പ്രസിഡന്റ് സിജോ ജോസ് എയർ ടിക്കറ്റും കുടുബത്തിന് കൈമാറി. സംഘടനാ ഭാരവാഹികളും, എക്സിക്യുട്ടിവ് അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ കുടുബത്തിന് സ്നേഹസമ്മാനങ്ങൾ നൽക്കുകയും ഹൃദ്യമായ യാത്രയ്പ്പ് സംഘടിപ്പിക്കുകയും ചെയ്തു.