മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ കലാമാമാങ്കമായ ബി.കെ.എസ്. ബാലകലോത്സവം 2022 ന്റെ കലാതിലകപ്പട്ടത്തിന് ഇത്തവണ ശ്രീദക്ഷാ സുനിൽ കുമാർ അർഹയായി. കലാപ്രതിഭയായി അതുൽ കൃഷ്ണ ഗോപകുമാർ, അതോടൊപ്പം മറ്റു അവാർഡുകളും പ്രഖ്യാപിച്ചു. ബാലതിലകം- അഭിഗലി അരുൺ, നാട്യരത്ന – അയന സുജി, സംഗീതരത്ന – ദക്ഷാ സുനിൽ കുമാർ, സാഹിത്യ രത്ന – സിമ്രാൻ ശ്രീജിത്ത് ,കലാരത്ന – ശില്പ സന്തോഷ്
ഗ്രൂപ്പ് ചാംപ്യൻഷിപ്
ഗ്രൂപ്പ് – 1 ആരാധ്യാ ജിജേഷ്,
ഗ്രൂപ്പ് -2 ആരവ് ജിജേഷ്
ഗ്രൂപ്പ് – 3 നേഹ ജഗദീഷ്
ഗ്രൂപ്പ് – 4 അയന സുജി
ഗ്രൂപ്പ് – 5 സ്നേഹ മുരളീധരൻ,
എന്നിവർ അർഹരായി.
കൂടാതെ മൂന്നു സ്പെഷല്‍ അവാർഡുകൾക്ക്
ഗ്രൂപ്പ് – 1 ഇഷാൻ കൃഷ്ണ സുനിൽ
ഗ്രൂപ്പ് – 2 മാളവിക ബിനോജ്
ഗ്രൂപ്പ് – 3 സാദിൽ സുനിൽ
എന്നിവരും അർഹരായി.
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് എന്നിവർ പത്രകുറിപ്പിലൂടെയാണ് അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചത്. വിജയികളായ എല്ലാവർക്കും അവരുടെ മാതാപിതാക്കൾക്കും ആശംസകൾ അർപ്പിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. ദേവ്ജി- ബി.കെ.എസ്. ബാലകലോത്സവം 2022, ജനുവരി 23 ന് ആരംഭിച്ച് ഫെബ്രുവരി 18 വരെ നീണ്ടു നിന്ന മത്സരങ്ങളിൽ ഇരുന്നൂറിൽ പരം ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കൊറോണയുടെ ബുദ്ധിമുട്ടുകൾക്ക് ഇടയിലും മത്സരാർത്ഥികളുടെ വമ്പിച്ച പങ്കാളിത്തമാണ് ഈ വർഷം ഉണ്ടായിന്നതെന്ന് സംഘാടകർ അറിയിച്ചു. ഈ വർഷത്തെ പരിപാടികൾ ഏഴോളം വേദികളിലായിയാണ് നടത്തപ്പെട്ടത്. അതാത് മേഖലകളിൽ പ്രശസ്തരും പ്രഗദ്ഭരുമായ വിധികർത്താക്കളാണ് മത്സരങ്ങളുടെ വിധിനിർണ്ണയം നടത്തിയത്. വി എസ് ദിലീഷ് കുമാർ ജനറൽ കൺവീനറും, രാജേഷ് ചേരാവള്ളി ജനറൽ ജോയിൻ്റ് കൺവീനറും ആയിട്ടുള്ള നൂറ്റി അൻപതോളം ഊര്‍ജ്ജസ്വലരായ കമ്മിറ്റി അംഗങ്ങള്‍ ആണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. വിജയികൾക്കുള്ള സമ്മാനദാനം വെള്ളിയാഴ്ച മാർച്ച് 04നു വൈകുന്നേരം 6 മണിക്ക് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിശിഷ്ട വ്യക്തികൾ വിതരണം ചെയ്യും. ഇന്ത്യൻ സ്ഥാനപതി H.E പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥി ആകുന്ന ചടങ്ങിൽ ദേവ്ജി ഗ്രൂപ്പിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടർ ജയ്ദീപ് ഭരത്ജി വിശിഷ്ട അതിഥി ആയിരിക്കും.