bahrainvartha-official-logo
Search
Close this search box.

2022-24 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ ഏ​ക​ക​ണ്ഠ​മാ​യി തെര​ഞ്ഞെ​ടു​ത്ത് ബഹ്‌റൈൻ കേരളീയ സമാജം; പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള പ്രസിഡന്റായി തു​ട​രും

bks 22-24

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ​പ്ര​സി​ഡ​ന്‍റാ​യി പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വ​ർ​ഗീ​സ്​ കാ​ര​ക്ക​ലും തു​ട​രും. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന 73ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ്​ 11 അം​ഗ ഭ​ര​ണ​സ​മി​തി​യെ റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ ലോ​ഹി​ദാ​സ് പാ​ലി​ശ്ശേ​രി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ല​ക്ഷ​ൻ ഇ​ല്ലാ​തെ ഏ​ക​ക​ണ്ഠ​മാ​യാ​ണ് ഇത്തവണ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ കാ​ല​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന്​ ഭ​ര​ണ​സ​മി​തി വി​ല​യി​രു​ത്തി.

2022-24 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ ഏ​ക​ക​ണ്ഠ​മാ​യി തി​ര​ഞ്ഞെ​ടു​ത്ത എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കു​മു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്ന​താ​യി പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള​യും വ​ർ​ഗീ​സ്​ കാ​ര​ക്ക​ലും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: കെ. ​ദേ​വ​ദാ​സ് (വൈ​സ് പ്ര​സി), വ​ർ​ഗീ​സ് ജോ​ർ​ജ് (അ​സി. സെ​ക്ര​ട്ട​റി), ആ​ഷ്​​ലി കു​ര്യ​ൻ (ട്ര​ഷ), ശ്രീ​ജി​ത്ത് ഫ​റോ​ക്ക് (എ​ന്‍റ​ർ​ടെ​യ്ൻ​മെൻറ് സെ​ക്ര​ട്ട​റി), വി. ​വി​നൂ​പ് കു​മാ​ർ (ലൈ​ബ്രേ​റി​യ​ൻ), ദി​ലീ​ഷ് കു​മാ​ർ (മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി), പോ​ൾ​സ​ൺ കെ. ​ലോ​ന​പ്പ​ൻ (ഇ​ൻ​ഡോ​ർ ഗെ​യിം​സ് സെ​ക്ര​ട്ട​റി), ഫി​റോ​സ് തി​രു​വ​ത്ര (സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി), മ​ഹേ​ഷ് ഗോ​പാ​ല​കൃ​ഷ്ണ പി​ള്ള (ഇ​േ​ന്‍റ​ണ​ൽ ഓ​ഡി​റ്റ​ർ). പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് മാ​ർ​ച്ച് 31ന് ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തും. നാ​ട്ടി​ൽ​നി​ന്ന് എ​ത്തു​ന്ന ല​ക്ഷ്മി ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ​സ്ത സം​ഗീ​ത പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ക്കു​ന്ന ഗാ​ന​മേ​ള​യും ഇ​തി​െ​ന്‍റ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളും ച​ട​ങ്ങി​ൽ അ​തി​ഥി​ക​ളാ​കു​മെ​ന്ന് സ​മാ​ജം ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!