bahrainvartha-official-logo
Search
Close this search box.

വർഗ്ഗീയ ധ്രുവീകരണത്തിൻറെ വിജയം: സോഷ്യൽ വെൽഫെയർ അസോസിയേഷൻ

swa

മനാമ: രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ വിലയിരുത്തി വോട്ടവകാശം വിനിയോഗിക്കുന്നതിന് പകരം വംശീയ രാഷ്ട്രീയത്തിന്റെ സ്വാധീനത്തിന് ഭൂരിപക്ഷം വോട്ടർമാർ വിധേയമാകുന്നു എന്ന ആപൽക്കരമായ സന്ദേശമാണ് അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധയെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ. തികച്ചും ജനവിരുദ്ധ ഭരണം നടത്തിയതിനാൽ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ഉണ്ടാകേണ്ട എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും വർഗീയ കക്ഷിക്ക് വിജയിക്കാനായത് ഭരണ നേതൃത്വത്തിൽ തന്നെ അഴിച്ചു വിട്ട വംശീയ പ്രചരണങ്ങളിലൂടെയാണ്. എൻപതും ഇരുപതും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന വംശീയ കാമ്പയിനിന്റെ ലക്ഷ്യത്തിന് അനുകൂലമായി വലിയ തോതിൽ വർഗ്ഗീയ ധ്രുവീകരണം നടന്നിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. വർഗീയ കക്ഷിക്കെതിരെ രാഷ്ട്രീയ സഖ്യമോ മുന്നണിയോ രൂപവത്കരിക്കുന്നതിൽ മതേതര പാർട്ടികൾ നിരന്തരം പരാജയപ്പെടുന്നതിന്റെ തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

മതന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും കാണിച്ച സ്വയം ജാഗ്രത കാരണമാണ് മതേതര കക്ഷിയായ എസ്.പിക്ക് വോട്ടും സീറ്റും ഉയർത്താനായത്. പഞ്ചാബിലെ ആം ആദ് മിയുടെ വിജയം ആശ്വാസകരമാണ്. വിജയിക്കാൻ കഴിയുന്ന രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതിന് പകരം ഒറ്റ പാർട്ടിയായി ശക്തി തെളിയിക്കുക എന്ന അഹന്തക്കേറ്റ തിരിച്ചടിയാണ് ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഉണ്ടായത്. മതേതര പാർട്ടികളുടെ അനൈക്യവും മതേതര വോട്ടുകൾ ഭിന്നിപ്പിച്ചതും മതേതര പ്രസ്ഥാനങ്ങൾക്ക് പ്രത്യയശാസ്‌ത്ര കരുത്തില്ലാത്തതും വിട്ടുവീഴ്‌ചയില്ലാത്ത മതനിരപേക്ഷ നിലപാടിന്റെ കുറവും കാരണമാണ് വർഗ്ഗീയ കക്ഷികൾക്ക് ജയിച്ചു കയറാൻ അവസരമൊരുക്കിയത്.

വൈവിധ്യപൂർണ്ണമായ ഇന്ത്യ എന്ന മനോഹരമായ ആശയം നിലനിർത്താൻ വർഗ്ഗീയ ശക്തികളെ പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ മറ്റ് കക്ഷി രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം ഉറച്ച ഫാഷിസ്റ്റ് വിരുദ്ധ ഫെഡറൽ രാഷ്ട്രീയ മുന്നണിക്ക് മാത്രമെ നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ മതനിരപേക്ഷതയും ജനാധിപത്യവും തിരിച്ച് പിടിക്കാൻ കഴിയുകയുളളൂ. മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് അതിന് ഇനിയെങ്കിലും സന്നദ്ധമായില്ലെങ്കിൽ രാജ്യം സമ്പൂർണ വംശീയ രാഷ്ടമാകുമെന്ന മുന്നറിയിപ്പാണ് ഇപ്പോഴത്തെ ജനവിധി. ഇത് മുൻനിർത്തി രാജ്യത്തെ നിലനിർത്താനും വംശീയ അജണ്ടയെ രാഷ്ട്രീയമായി ചെറുത്ത് തോൽപ്പിക്കാനും മതേതര സമൂഹത്തിൻറെ ആഗ്രഹത്തിനൊത്ത് കൂടുതൽ വിപുലമായ ജനാധിപത്യ ചേരി കെട്ടിപ്പടുക്കാൻ എല്ലാ മതേതര കക്ഷികളും സന്നദ്ധമാകണമെന്നും സോഷ്യൽ വെൽഫെയർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!