ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്(ഐ.വൈ.സി.സി) ബുധയ്യ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ ഐ.വൈ.സി.സി യൂത്ത് കപ്പ് സീസൺ 1 ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഐ.വൈ.സി.സി യിലെ 9 ഏരിയകളെ പ്രതിനിധീകരിച്ച് സംഘടനയിലെ അംഗങ്ങൾ പങ്കെടുത്ത ടൂർണമെന്റ് കർബാബാദ് അൽ മൈദാൻ ഗ്രൗണ്ടിൽ വച്ചു നടത്തപ്പെട്ടു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) പ്രസിഡന്റ് ശ്രീ മുഹമ്മദ് മൻസൂർ ടൂർണമെന്റ് ഉൽഘാടനം ചെയ്തു. ടൂർണമെന്റ് ചാമ്പ്യൻ മാർ ആയ ബുദയ സ്‌ട്രൈക്കേഴ്സിന് ഐ.വൈ.സി.സി യൂത്ത് കപ്പ് എവർ റോളിങ്ങ് ട്രോഫി ദേശീയ പ്രസിഡന്റ് ശ്രീ ജിതിൻ പരിയാരം, ദേശീയ സെക്രട്ടറി ശ്രീ. ബെൻസി ഗനിയുഡ് വാസ്റ്റിൻ, ദേശീയ ട്രെഷറർ ശ്രീ. വിനോദ് ആറ്റിങ്ങൽ എന്നിവർ ചേർന്ന് കൈമാറി. ടൂർണമെന്റ് റണ്ണേഴ്‌സ് അപ്പ് ആയ ട്യൂബ്‌ളി സൽമബാദ് കിങ്ങ്സിന് ട്രോഫി ബുധയ്യ ഏരിയ പ്രസിഡന്റ് ശ്രീ. ഷിബിൻ തോമസ്, ഏരിയ സെക്രട്ടറി ശ്രീ. ഷമീർ കച്ചേരിപറമ്പിൽ, ഏരിയ ട്രെഷറർ ശ്രീ. റിനോ സ്കറിയ എന്നിവർ ചേർന്ന് കൈമാറി.
ടൂർണമെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഹിറ്റ് ദി ബാർ ഗെയിമിന്റെ വിജയിക്കുള്ള ട്രോഫി ശ്രീ ലബിന് ദേശീയ സ്പോർട്സ് വിങ്ങ് കൺവീനർ ശ്രീ. റിച്ചി കളതുരുത്ത് കൈമാറി.
ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളികാരനുള്ള ട്രോഫി ബുദയ സ്‌ട്രൈക്കേഴ്സിന്റെ ശ്രീ അനസും, മികച്ച ഗോളിക്കുള്ള ട്രോഫി ഹിദ്ദ് അറാദ് ലെജൻസിന്റെ ശ്രീ റ്റിനു രാജനും, മികച്ച കളികാരനുള്ള ട്രോഫി ട്യൂബ്‌ളി സൽമബാദ് കിങ്ങ്സിനായി കളിച്ച ശ്രീ ഡാനിഷ് മുക്താറും കരസ്‌ഥമാക്കി. വ്യക്തിഗത ട്രോഫികളും , വിജയികൾക്കുള്ള മെഡലുകളും ദേശീയ വൈസ് പ്രസിഡന്റ് ശ്രീ രഞ്ജിത് പി എം, ദേശീയ ജോയിന്റ് സെക്രട്ടറി ശ്രീ മുഹമ്മദ് ജമീൽ, ദേശീയ ഐ.ടി & മീഡിയ സെൽ കൺവീനർ ശ്രീ അലൻ ഐസക്ക്, മുതിർന്ന അംഗം ശ്രീ രാജൻ ബാബു, ബുദയ ഏരിയ ജോയിന്റ് സെക്രട്ടറി ശ്രീ ആഷിക് എന്നിവർ ചേർന്ന് കൈമാറി. മികച്ച കമന്ററിക്ക് ഉള്ള സമ്മാനം ശ്രീ റിച്ചി കളതുരത്ത്, ശ്രീ മൂസാ കരിപ്പാകുളം, ശ്രീ മുഹമ്മദ് ജമീൽ എന്നിവർ കരസ്‌ഥമാക്കി. ബഹ്‌റൈനിലെ പ്രശസ്‌ത ഫുട്ബോൾ താരം ശ്രീ ഒസായി ആണ് കളികൾ നിയന്ത്രിച്ചത്. IYCC ബുദയ ഏരിയ നേതൃത്വത്തോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ സജീഷ് രാജ്, ശ്രീ എബിയോൺ അഗസ്റ്റിൻ ഇലവുങ്കൽ,ഏരിയ അംഗങ്ങളായ ശ്രി അമീൻ സി. കെ,ശ്രീ ഷനൂഫ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ , സാജ് ഇന്റർനാഷണൽ ട്രേഡിങ്ങ്, സ്റ്റീൽ മാർക്ക് മിഡിൽ ഈസ്റ്റ് ട്രേഡിങ്ങ്, അറാക്ക് കൺസ്ട്രക്ഷൻ, ഈസ്റ്റെൺ മൂവർസ് & കാർഗോ, ബ്ലൂ ഐലൻഡ് മീഡിയ,റൂബിക്‌സ് ക്യൂബ് ടോയ്‌സ് ഗ്യാലറി എന്നിവർ സ്പോൺസർസ് ആയിരുന്നു.