bahrainvartha-official-logo
Search
Close this search box.

മേഘ്ന ആനന്ദ് പപ്പുവിന് കെ.സി.എ ഗ്രാൻഡ്മാസ്റ്റർ ജൂനിയർ കിരീടം

New Project - 2022-03-21T004940.827

മനാമ: നാലു മാസത്തോളം നീണ്ടു നിന്ന കെ സി എ ഗ്രാൻഡ്മാസ്റ്റർ ഇന്റർനാഷണൽ ഓൺലൈൻ ക്വിസ്ന്റെ ആവേശകരമായ ഫൈനൽ റൗണ്ടിൽ ബഹറൈനിൽ നിന്നുള്ള മേഘ്ന ആനന്ദ് പപ്പു വിജയിയായി. ജനറൽ റൗണ്ട്, ഐ ക്യൂ റൗണ്ട്, ഓഡിയോ വിശ്വൽ റൗണ്ട്, റാപിഡ് ഫയർ റൗണ്ടുകൾ ഉൾപ്പെട്ട മത്സരങ്ങളിൽ ഘാന, പാക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, യൂ എ ഇ, ഒമാൻ, ബഹ്റൈൻ, ഇന്ത്യ, ശ്രീലങ്ക, കുവൈറ്റ് എന്നി രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്തു.

എലിമിനേഷൻ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനലുകളിൽ യഥാക്രമം വിജയികളായവരാണ് മെഗാ ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. ഒമാനിൽ നിന്നുള്ള പവിത്ര നായർ, ബഹറിനിൽ നിന്നുള്ള ബാല ശ്രീവാസ്തവ യാരാമെല്ലി എന്നിവർ യഥാക്രമം ഫസ്റ്റ് റണ്ണർ അപ്പ് ഉം സെക്കന്റ് റണ്ണർ അപ്പ് ഉം ആയി.

അനീഷ് നിർമലൻ, അരുൾ ദാസ് തോമസ്, ബോണി ജോസഫ് , അജയ് നായർ എന്നിവരടങ്ങുന്ന ക്വിസ് പാനൽ നിയന്ത്രിച്ച കെ സി എ ഗ്രാൻഡ്മാസ്റ്റർ ഇന്റർനാഷണൽ ഓൺലൈൻ ക്വിസ്ന്റെ ഇവന്റ് ചെയര്മാന് ലിയോ ജോസഫ് ആണ്. അവാർഡ് സെറിമണി മാർച്ച് 24 ന് കെ സി എ അങ്കണത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!