കോവിഡ്-19; ബഹ്റൈനിൽ 855 പേർ കൂടി രോഗമുക്തരായി, 644 പുതിയ കേസുകൾ

IMG_20220327_091637_986

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 855 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 541,056 ആയി ഉയർന്നു. അതേസമയം മാർച്ച് 26ന് 24 മണിക്കൂറിനിടെ 4,985 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 644 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 7,838 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിതരായി കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണങ്ങളൊന്നും രേഖപ്പെടുത്തിയില്ല. 1,468 പേർക്കാണ് ഇതുവരെ ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. 9,579,472 പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 1,232,976 പേർ ഇതുവരെ ഓരോ ഡോസും 1,216,368 പേർ രണ്ട് ഡോസും 973,341 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!