സോഷ്യൽ മീഡിയ അക്കൗണ്ടിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന പ്രതിയെ റിമാൻഡ് ചെയ്തു

മനാമ: സോഷ്യൽ മീഡിയ അക്കൗണ്ടിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്ന വ്യക്തിയെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷൻ തലവൻ അബ്ദുല്ല അൽ താവാദിയുടെ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത് തെറ്റായ കിംവദന്തികൾ പ്രചരിപ്പിച്ച് ദേശീയ സുരക്ഷയെ ശല്യപ്പെടുത്തുന്ന ഒരു വ്യക്തിക്കെതിരെ സൈബർ ക്രൈം ഡിറക്ടറേറ്റ് പബ്ലിക് പ്രോസിക്യൂഷന് ഒരു കേസ് കൈമാറിയതായി അദ്ദേഹം പറഞ്ഞു.

പ്രതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ സർക്കാർ, വിദേശകാര്യങ്ങൾ അപകീർത്തിപ്പെടുത്തുന്നതിന് ശ്രമിക്കുന്ന പോസ്റ്റ് ചെയ്യുന്നത് കണ്ടെത്തുന്നതിനുള്ള അന്വേഷണം പ്രോസിക്യൂഷൻ തുടങ്ങി.