bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നു വന്നിരുന്ന ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സമാപിച്ചു

BKS Cricket

മനാമ: 32 ടീമുകൾ പങ്കെടുത്ത മത്സരങ്ങൾക്കൊടുവിൽ സച്ചി ബിൽഡിങ്ങും ബെർജർ ബ്ലുവും തമ്മിൽ നടന്ന ഫൈനലിൽ ബെർജർ ബ്ലൂ വിജയിച്ചു.

മാൻ ഓഫ് ദ മേച്ച് ആയി തിരഞെടുത്ത നിതിൻ രണ്ട് വിക്കറ്റും മുപ്പത്തഞ്ച് റൺസും എടുത്തു.
ബെസ്റ്റ് ബൗളറായി ബബിനെയും (ബെർജർ ബ്ലൂ), ബെസ്റ് ബാറ്റ്സ്മാനായി സുനിൽ (സച്ചി ബിൽഡിംഗ് ) മാൻ ഓഫ് ദ സിരിയസായി അൽ കാപ്പി TB C ടീമിലെ അബ്ബാസ് സഹിറിനെയും തിരഞ്ഞെടുത്തു. മത്സര വിജയികൾക്കുള്ള സമ്മാനദാനം ബഹറൈൻ ക്രിക്കറ്റ് ഫെഡറേഷൻ ചെയർമാൻ മുഹമ്മദ് മൻസൂർ നിർവ്വഹിച്ചു.

മുഹമ്മദ് മൻസൂറിൻ്റെ നേതൃത്വത്തിലുള്ള ബഹറൈൻ ക്രിക്കറ്റ് ഫെഡറേഷൻ ബഹറൈനിൽ ക്രിക്കറ്റ് കളിയെ മികച്ച രീതിയിൽ പ്രോത്സാഹിപ്പിക്കുന്നു എന്നും ഭാവിയിൽ ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിച്ച് വലിയ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള ചർച്ചകൾ നടന്നുവരികയാണെന്നും സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള അനുമോദന പ്രസംഗത്തിൽ പറഞ്ഞു.

പി.വി.രാധാകൃഷ്ണ പിള്ള, സമാജം സ്പോർട്ട്സ് സെക്രട്ടറി പോൾസൺ ലോനപ്പൻ, ശ്രീജിത്ത് ഫറോക്ക് അനിൽ മാത്യൂ കൺവീനർ എന്നിവർ സമ്മാനദാന പരിപാടിയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!