bahrainvartha-official-logo
Search
Close this search box.

നന്തി കൂട്ടായ്മ ഇഫ്താർ സംഗമം സഘടിപ്പിച്ചു

97eaefc2-d49c-46e5-975f-727e20fe927b

മനാമ: ബഹ്‌റൈൻ നന്തി കൂട്ടായ്മ ഗോൾഡ്‌ സൂക്ക്‌ കെ സിറ്റി ഹാളിൽ ഒരുക്കിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി. കോവിഡ്‌ മഹാമാരിയുടെ നീണ്ട ഇടവേളക്കു ശേഷം നടത്തിയ നോമ്പു തുറയിൽ കൂട്ടായ്മയുടെ ഇരുന്നോറോളം വരുന്ന അംഗങ്ങളും കുടുംബവും പങ്കെടുത്തു. കൂട്ടായ്മ ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട്‌ ഓ കെ കാസ്സിം അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ കുന്നുമ്മൽ ആശംസയർപ്പിച്ചു സംസാരിച്ചു. മുൻ ഭാരവാഹികളായ അസീൽ അബ്ദുറഹിമാൻ, സുബൈർ സൽവാസ് എന്നിവരും പങ്കെടുത്തു.

നൗഫൽ നന്തി,ജൈസൽ അഹമത്‌, ഫൈസൽ എം.വി, ഫസലു ഓകെ, അമീൻ നന്തി, ഖയ്യൂം,ഇസ്മായിൽ എന്നിവർ നേത്രുത്വം നൽകി. ട്രഷറർ ഇല്ല്യാസ്‌ കെ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!