മനാമ: ബഹ്റൈനില്‍ കഴിയുന്ന ചങ്ങനാശേരി നിവാസികളുടെ അഞ്ചു മഹല്ലുകളിലെ (പുതൂര്‍പ്പള്ളി, പഴയപള്ളി, പായിപ്പാട് ,തെങ്ങണ, വടക്കേക്കര) അംഗങ്ങളുടെ പൊതുവേദിയായ പീസ് ലവേഴ്സ് ചങ്ങനാശേരി (PLC BAHRAIN) ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. സിഞ്ച് ബു ആലി ഹാളിൽ നടന്ന സംഗമത്തിൽ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 40 ഓളം പേർ പങ്കെടുത്തു.
ഇഫ്താറിന് ശേഷം അംഗങ്ങൾ യോഗം കൂടി സംഘടനയുടെ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും, ഭാവി പരിപാടികൾ തീരുമാനിക്കുകയും ചെയ്തു.
ഭാരവാഹികൾ:
രക്ഷാധികാരി- ഷാജഹാൻ യൂസുഫ്
പ്രസിഡന്റ് – ഫിറോസ് ലത്തീഫ്
സെക്രട്ടറി- അജീഷ് സലീം
വൈസ് പ്രസിഡന്റ് – S A.ഷുഹൈബ്
ജോയിന്റ് സെക്രട്ടറി – അജാസ് സലാം
ട്രഷറർ – മുഹമ്മദ് ഷരീഫ്.