മനാമ: അഭിനയ മോഹികളായ ഒരു പറ്റം കലാകാരന്മാരുടെ കൂട്ടായ്മയാണ് ബഹ്‌റൈൻ മല്ലു മ്യുസേർസ്(bahrain mallu musers). കൂട്ടായ്മയിലെ നൂറോളം വരുന്ന കലാകാരന്മാർ അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുത്ത ഈ സ്നേഹ വിരുന്നു സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു നേർക്കാഴ്ചയായി മാറി. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായിട്ടുള്ള ഒരു ഒത്തു ചേരലിനു കൂടിയാണ് ഈ ഇഫ്‌താർ വിരുന്നു വഴിയൊരുക്കിയത് .
ഇഫ്‌താർ വിരുന്നിനെ തുടർന്ന് അഡ്മിന്മാരായ ശരത്, പ്രസൂൺ, വിഷ്ണു, വൃന്ദ റോൾസൺ, അജീഷ് എന്നിവർ ചേർന്ന് കൂട്ടായ്മയുടെ വരും കാല പ്രവർത്തനങ്ങളെ കുറിച്ച് അംഗങ്ങങ്ങളോട് വിശദീകരിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ പിന്തുണയോടെ ശില്പ വിഷ്ണുവിനെ അഡ്മിൻ പാനലിലേക്കു തിരഞ്ഞെടുക്കുകയും .ബഹ്‌റൈനിൽ ഉള്ള കഴിവുള്ള ടിക്‌ടോക് കലാകാരന്മാരെ കണ്ടെത്തുന്നതിനുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുകയും ചെയ്തു.