ബി കെ എസ് ഇൻഡോ-ബഹ്​റൈൻ നൃത്ത സംഗീത നിശക്ക് ഔദ്യോഗിക തുടക്കം; സ്റ്റീഫൻ ദേവസിയും ഉമയാൾ പുരം ശിവരാമനും ഇന്ന് വേദിയിലെത്തും

New Project - 2022-05-05T095933.335

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിലാരംഭിച്ച ഇൻഡോ-ബഹ്​റൈൻ ഡാൻസ്​ ആന്‍റ്​ മ്യൂസിക്ക് ഫെസ്റ്റിവലിൻറെ ഔദ്യോഗിക ഉദ്‌ഘാടനം ബഹ്​റൈൻ സാംസ്കാരിക അതോറിറ്റി കൾച്ചർ ആന്‍റ്​ ആർട്​സ്​ ഡയറക്ടർ ജനറൽ ശൈഖ ഹാല ബിൻത് മുഹമ്മദ് ആൽ ഖലിഫ നിർവഹിച്ചു. ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ, ബഹ്​റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ ജുമാ, കേരളീയ സമാജം പ്രസിഡന്‍റ്​ പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രശാന്ത് ഗോവിന്ദപുരം തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

രണ്ടാം ദിനമായിരുന്ന ഇന്നലെ പ്രശസ്ത സിനിമാ താരവും നർത്തകിയുമായ ആശ ശരത്തിൻറെ നൃത്ത പരിപാടി അരങ്ങേറി. സുഗതകുമാരി ടീച്ചറുടെ ‘കൃഷ്ണ നീയെന്നെയറിയില്ല’ എന്ന കവിതയുടെ സംഗീത നൃത്താവിഷ്ക്കാരം ആശ ശരത്ത് വേദിയിൽ അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കയ്യടികളോടെയായിരുന്നു ആസ്വാദകർ എതിരേറ്റത്.

ഇന്തോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ മൂന്നാം ദിവസമായ വ്യാഴാഴ്ച നടക്കുന്ന സംഗീതോത്സവത്തിൽ പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി, മൃദംഗ വിദ്വാൻ ഉമയാൾ പുരം ശിവരാമൻ, പ്രശസ്ത വയലിൻ വിദ്വാൻ ആറ്റുകാൽ ബാലസുബ്രഹ്മണ്യം, ഓടക്കുഴൽ വിദ്വാൻ അമിത് നദിക്ക് തുടങ്ങിയവർ ചേർന്നൊരുക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറും.

നൃത്ത-സംഗീതോത്സവത്തിലെ ഏറ്റവും ആകർഷണീയമായ കലാവിരുന്നായിരിക്കും ഇതെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. നാട്ടിൽ പലതവണ മ്യൂസിക്കൽ ഫ്യൂഷൻ നടന്നെങ്കിലും മിഡിലീസ്റ്റിൽ ആദ്യമായാണെന്ന് സ്റ്റീഫൻ ദേവസി പറഞ്ഞു. വിപുലമായ സൗകര്യങ്ങളാണ് പരിപാടി ആസ്വദിക്കാനായി തയാറാക്കിയിരിക്കുന്നതെന്നും താൽപര്യമുള്ളവർ സമാജവുമായി ബന്ധപ്പെടണമെന്നും സംഘാടകർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!