ഭരണകൂട ഭീകരതകൾക്കെതിരെയും, വഞ്ചനകൾക്കെതിരെയും, പ്രതികരിക്കുക; ഡോ. എം കെ മുനീർ

IMG-20220508-WA0044

മനാമ: ഭരണഘടനാപരമായ അവകാശങ്ങൾ ഒന്നൊന്നായി ഹനിക്കപ്പെടുന്നത് കയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന് ഡോ. എം കെ മുനീർ എം എൽ എ പ്രസ്താവിച്ചു . കെഎംസിസി ബഹ്‌റൈൻ 2020-22 പ്രവർത്തനകാല സമാപന സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോക്ടർ മുനീർ.

ലോകത്തെ നടുക്കിയ കോവിഡ് മഹാമാരി കാലത്ത് കെഎംസിസി ലോകത്തങ്ങോള മിങ്ങോളം ചെയ്ത നിർവ്വചിക്കാൻ പറ്റാത്ത സേവനപ്രവർത്തനങ്ങൾ കെഎംസിസി എന്താണെന്ന് കാണിച്ചു കൊടുക്കാൻ പര്യാപ്തമായെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തും പ്രളയകാലത്തും കെഎംസിസി ബഹ്‌റൈൻ ചെയ്ത സേവനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. പല അവാർഡുകളും കെഎംസിസി യെ തേടിയെത്തിയത് തുല്യതയില്ലാത്ത പ്രവർത്തനങ്ങൾക്ക് ഉദാഹരണമാണെന്ന് മുനീർ ചൂണ്ടികാട്ടി.

തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാർത്ഥിയെ വിജയിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകത
അദ്ദേഹം എടുത്തു പറഞ്ഞു. കോവിഡ് മഹാമാരി, പ്രളയം എന്നിവയെ ദുരുപയോഗം ചെയ്ത് ഭരണത്തിലേറിയവരെ പാഠം പഠിപ്പേക്കെണ്ടുന്ന അവസരമാണ് തൃക്കാക്കരയെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ എം കെ മുനീർ കൂട്ടിച്ചേർത്തു.

കോവിഡ് മഹാമാരി, പ്രളയം എന്നിവ കൊണ്ട് ജനം പൊറുതി മുട്ടിയപ്പോൾ കെഎംസിസി ജാതിമത ഭാഷാ ദേശ ഭേദമന്യേ സാന്ത്വന പ്രവർത്തനങ്ങളുമായി പ്രകാശഗോപുരമായപ്പോൾ
കേരള ഭരണകൂടം ഭരണഘടനാപരമായ കാര്യങ്ങൾ ചെയ്തത് പോലും രണ്ടാം തിരിച്ചു വരവിനായി ദുരുപയോഗം ചെയ്തതിനെ അദ്ദേഹം പരിഹസിച്ചു. കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, കെ പി മുസ്തഫ, ഷാഫി പറക്കട്ട, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, എ പി ഫൈസൽ , റഫീഖ് തോട്ടക്കര, കെ യു ലത്തീഫ്, എം എ റഹ്മാൻ, ഒ കെ കാസിം എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ സ്വാഗതവും, ട്രഷറർ റസാഖ് മൂഴിക്കൽ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!