യു.എ.ഇ പ്രസിഡന്റിന്റെ വിയോഗം; കേരളീയ സമാജം ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ മാറ്റിവെച്ചു

മനാമ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ അനുശോചിച്ച് ബഹ്റൈൻ സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ഇൻഡോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിലെ പരിപാടികൾ മാറ്റിവെച്ചു.

വെള്ളി, ശനി ദിവസങ്ങളിലെ പരിപാടികളാണ് തൽക്കാലത്തേക്ക് മാറ്റിവെക്കുന്നതെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.