bahrainvartha-official-logo
Search
Close this search box.

സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ 30 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ 73 അം​ഗ​ങ്ങ​ൾക്ക് ആദരം; എം.സി.എം.എ ‘സ്നേഹ നിലാവ്’ മെയ് 17 ലേക്ക് മാറ്റി

WhatsApp Image 2022-05-12 at 3.55.24 PM

മ​നാ​മ: മെയ് 15 ന് നടക്കാനിരുന്ന മനാമ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻറെ ‘സ്നേഹ നിലാവ്’ മെയ് 17 ലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു. യു ഏ ഇ ഭരണാധികാരി ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ്റെ നിര്യാണത്തിൽ ബഹറൈൻ ഗവർമെൻ്റ് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരിപാടി മാറ്റി വെച്ചത്.

സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ 30 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ 73 അം​ഗ​ങ്ങ​ളെ ആദരിക്കുന്ന ചടങ്ങാണ് സ്നേഹനിലാവ്. മേ​യ്​ 17 ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഒപ്പം തന്നെ ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ വ്യ​ക്​​തി​മു​ദ്ര പ​തി​പ്പി​ച്ച 13 പ്ര​മു​ഖ​രെയും ആ​ദ​രിക്കും. ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഹ​ബീ​ബ്​ റ​ഹ്മാ​ൻ, സു​ബൈ​ർ ക​ണ്ണൂ​ർ, ബ​ഷീ​ർ അ​മ്പ​ലാ​യി, അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, ചെ​മ്പ​ൻ ജ​ലാ​ൽ, കെ.​ആ​ർ. നാ​യ​ർ, സു​ധീ​ർ തി​രു​നി​ല​ത്ത്, കെ.​ടി. സ​ലിം, നി​സാ​ർ കൊ​ല്ലം, റ​ഷീ​ദ് മാ​ഹി, ന​ജീ​ബ് ക​ട​ലാ​യി, ജ​വാ​ദ് പാ​ഷ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​തെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്ക​ർ പൂ​ഴി​ത്ത​ല, പ്ര​സി​ഡ​ന്‍റ്​ ച​ന്ദ്ര​ൻ വ​ള​യം എ​ന്നി​വ​ർ പ​റ​ഞ്ഞു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ഷ​റ​ഫ് ചാ​ത്തോ​ത്ത്, മ​ഹ​ബൂ​ബ് കാ​ട്ടി​ൽ​പീ​ടി​ക, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, വൈ​സ്​ പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​സീ​സ് പേ​രാ​മ്പ്ര, അ​ബ്ദു​ൽ സ​മ​ദ് പ​ത്ത​നാ​പു​രം, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ നൗ​ഷാ​ദ് ക​ണ്ണൂ​ർ, മു​ഹ​മ്മ​ദ് കു​രു​ടി​മു​ക്ക് മെം​ബ​ർ​ഷി​പ്​ സെ​ക്ര​ട്ട​റി ഒ.​വി. സു​ബൈ​ർ എ​ന്നി​വ​രും പ​​​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!