മനാമ: സ്വാതന്ത്ര്യ സമരകാലഘട്ടം മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിെന്റ നേതാക്കളുടെ രക്തം വീണ് ഫലഭൂയിഷ്ഠമായ മണ്ണാണ് ഇന്ത്യയുടേതെന്ന് ഒ.ഐ.സി.സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തുകൊണ്ട് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ആയിരക്കണക്കിന് നേതാക്കൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ഉണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും മഹാത്മാജിയും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും അടക്കം നിരവധി നേതാക്കളുടെ രക്തം രാജ്യത്തിെന്റ ഐക്യവും അഖണ്ഡതയും പുലർത്താൻ രാജ്യത്തിന് സംഭാവന നൽകി. അങ്ങനെ അവകാശപ്പെടാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇന്ത്യയിൽ കഴിയില്ലെന്നും സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ജില്ലാ പ്രസിഡന്‍റുമാരായ ജി. ശങ്കരപ്പിള്ള, ജെസ്റ്റിൻ ജേക്കബ്, ഫിറോസ് നങ്ങാരത്തിൽ, ജില്ലാ സെക്രട്ടറിമാരായ മോഹൻകുമാർ നൂറനാട്, ജലീൽ മുല്ലപ്പള്ളിൽ, സൽമാനുൽ ഫാരിസ്, റംഷാദ് ആയിലക്കാട്, ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ നിസാർ കുന്നംകുളത്തിങ്കൽ, അൻസൽ കൊച്ചൂടി, ഒ.ഐ.സി.സി നേതാക്കളായ ഉണ്ണികൃഷ്ണപിള്ള, അഡ്വ. ഷാജി സാമുവേൽ, സിൻസൺ ചാക്കോ, ബിജു മത്തായി, ബ്രൈറ്റ് രാജൻ, അബൂബക്കർ വെളിയംകോട്, ഷഹീർ പേരാമ്പ്ര, രഞ്ജിത്ത് പൊന്നാനി, എബിൻ, തുളസിദാസ്, സിജു കുറ്റാനിക്കൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.