നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഹ്‌ലാം സുബൈറിനു സ്വീകരണം നൽകി

മനാമ: നീറ്റ് എൻട്രൻസ് എക്സാമിൽ ഉന്നത വിജയം നേടി എയിംസിൽ സീറ്റ് കരസ്ഥമാക്കിയ അഹ്‌ലാം സുബൈറിനു ഫ്രെന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ വനിത ഏരിയയും ടീൻസ് വിഭാഗവും സംയുക്തമായി സ്വീകരണം നൽകി.

ഫ്രന്റ്സ് വനിതാ വിഭാഗം ടീൻസ് കൺവീനർ ഹസീബ ഇർഷാദ് അഹ്‌ലാം സുബൈറിനുള്ള മെമെന്റോ കൈമാറി. ലക്ഷ്യത്തിലെത്താൻ താൻ പിന്നിട്ട വഴികൾ അഹ്‌ലാം സുബൈർ സദസ്സിന് മുന്നിൽ അവതരിപ്പിച്ചു. സിഞ്ചിലെ ഫ്രന്റ്സ് ഓഫീസിൽ നടന്ന പരിപാടിയിൽ സക്കിയ സമീർ പ്രാർത്ഥന നടത്തി. ഏരിയ സെക്രട്ടറി ഫസീല ഹാരിസ് സ്വാഗതവും ഏരിയ ടീൻസ് കൺവീനർ ഷബീഹ ഫൈസൽ നന്ദിയും പറഞ്ഞു