bahrainvartha-official-logo
Search
Close this search box.

വേ​ൾ​ഡ്​ മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ അ​വാ​ർ​ഡു​ക​ൾ കെ.​ജി. ബാ​ബു​രാ​ജ​നും പ​മ്പാ​വാ​സ​ൻ നാ​യ​ർ​ക്കും സമ്മാനിക്കും

WhatsApp Image 2022-06-22 at 12.44.58 PM

മ​നാ​മ: വേ​ൾ​ഡ്​ മ​ല​യാ​ളി കൗ​ൺ​സി​ൽ 13ാമ​ത്​ ബ​യ​നി​യ​ൽ ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സിൻറെ ഭാ​ഗ​മാ​യി ബി​സി​ന​സ്, സാ​മൂ​ഹ്യ-​ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള ഗ്ലോ​ബ​ൽ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ബി​സി​ന​സ്​ മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക്ക്​ അ​മാ​ദ്​ ഗ്രൂ​പ്പ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ പ​മ്പാ​വാ​സ​ൻ നാ​യ​രും സാ​മൂ​ഹ്യ, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക്ക്​ ബി.​കെ.​ജി ഹോ​ൾ​ഡി​ങ്​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​കെ.​ജി ബാ​ബു​രാ​ജ​നു​മാ​ണ്​ പു​ര​സ്കാ​ര​ത്തി​ന്​ അ​ർ​ഹ​രാ​യ​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ര​ണ്ട്​ വ​ർ​ഷം കൂ​ടു​​മ്പോ​ൾ ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​ന്​ ആ​തി​​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന രാ​ജ്യ​ത്തു​നി​ന്നു​ള്ള​വ​രെ​യാ​ണ്​ അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ക്കാ​റു​ള്ള​ത്. ധ​ർ​മ്മാ​രം വി​ദ്യാ​ക്ഷേ​ത്രം, ബം​ഗ​ളൂ​രു ക്രൈ​സ്റ്റ്​ യൂ​ണി​വേ​ഴ്​​സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്രൊ​ഫ​സ​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, ഡ​ബ്ല്യു.​എം.​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്​ ഗോ​പാ​ല പി​ള്ള, ഡോ. ​പി.​വി ചെ​റി​യാ​ൻ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജോ​സ്​ കു​മ്പി​ളി​വേ​ലി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ്​ പു​ര​സ്കാ​ര ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ബ​ഹ്​​റൈ​ൻ ഡി​േ​പ്ലാ​മാ​റ്റ്​ റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ലി​ൽ ജൂ​ൺ 23 മു​ത​ൽ 25 വ​രെ ന​ട​ക്കു​ന്ന ഡ​ബ്ല്യു.​എം.​സി ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ വെ​ച്ച്​ വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രി സാ​യി​ദ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും. ക​ഴി​ഞ്ഞ ര​ണ്ട്​ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും അ​ടു​ത്ത ര​ണ്ട്​ വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യു​മാ​ണ്​ ബ​ഹ്​​റൈ​ൻ വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​െ​ന്‍റ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​െ​ന്‍റ ല​ക്ഷ്യ​മെ​ന്ന്​ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്​ ഗോ​പാ​ല പി​ള്ള പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഇ​തോ​ടൊ​പ്പം ന​ട​ക്കും.

ബ​ഹ്‌​റൈ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി സാ​യി​ദ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്ത​വ, കേ​ര​ള നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ, കേ​ര​ള വ​നം മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ, ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, ജോ​ൺ ബ്രി​ട്ടാ​സ് എം.​പി, ശാ​ന്തി​ഗി​രി ആ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി ഗു​രു​ര​ത്‌​നം ജ്ഞാ​ന​ത​പ​സ്വി, സെ​യ്​​ൻ ബ​ഹ്​​റൈ​ൻ കോ​ർ​പ​റേ​റ്റ്​ ക​മ്യൂ​ണി​​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ശൈ​ഖ്​ അ​ബ്ദു​ല്ല ബി​ൻ ഖാ​ലി​ദ് ആ​ൽ ഖ​ലീ​ഫ, ബ​ഹ്‌​റൈ​ൻ ശു​റാ കൗ​ൺ​സി​ൽ അം​ഗ​വും ഇ​ന്‍റ​ർ പാ​ർ​ല​മെൻറ​റി യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ പേ​ഴ്സ​ണു​മാ​യ ഹ​ലാ റം​സി, ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി, ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ ബി​ജു നാ​രാ​യ​ണ​ൻ, തി​ര​ക്ക​ഥാ​കൃ​ത്തും സ്റ്റാ​ൻ​ഡ് അ​പ്പ് കോ​മേ​ഡി​യ​നു​മാ​യ സു​നീ​ഷ് വാ​ര​നാ​ട്, ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക അ​നി​ത ഷെ​യ്ഖ്, ക​ർ​ണാ​ട​ക മു​ൻ ഡി.​ജി.​പി ജി​ജാ ഹ​രി​സി​ങ്, ഷീ​ല തോ​മ​സ് ഐ.​എ.​എ​സ്, യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ബ​ഹ്‌​റൈ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ ഡോ. ​റാ​ണാ സ​വാ​യ എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

കോ​ൺ​ഫ​റ​ൻ​സി​െ​ന്‍റ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ ഫോ​റം, യൂ​ത്ത്​ ഫോ​റം, വി​മ​ൻ​സ്​ ഫോ​റം, എ​ജു​ക്കേ​ഷ​ൻ ഫോ​റം, ബി​സി​ന​സ്​ ഫോ​റം എ​ന്നി​വ​യും ന​ട​ക്കും. പ​രി​പാ​ടി​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ​​ങ്കെ​ടു​ക്കാ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​വി​ജ​യ​ല​ക്ഷ്മി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ (അ​ഡ്മി​ൻ) ജോ​ൺ മ​ത്താ​യി, ബ​ഹ്‌​റൈ​ൻ പ്രോ​വി​ൻ​സ്​ പ്ര​സി​ഡ​ന്‍റ്​ എ​ബ്ര​ഹാം സാ​മു​വ​ൽ, ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​മാ​ൻ രാ​ധാ​കൃ​ഷ്ണ​ൻ തെ​രു​വ​ത്ത്, ര​ക്ഷാ​ധി​കാ​രി ഡോ. ​പി.​വി ചെ​റി​യാ​ൻ, ബ​ഹ്​​റൈ​ൻ പ്രൊ​വി​ൻ​സ്​ ചെ​യ​ർ​മാ​ൻ ബാ​ബു കു​ഞ്ഞി​രാ​മ​ൻ, ജെ​യിം​സ്​ തോമസ് എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!